കാടിന്റെ മക്കൾക്ക് കരുതലും കരുണയുമായി ചെന്നിത്തലയുടെ വിഷുക്കൈനീട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാടിന്റെ മക്കൾക്ക് മുൻകൂട്ടി വിഷുക്കൈനീട്ടം നൽകി പ്രതിപക്ഷ നേതാവ്. ശബരിമല താഴ്വാരങ്ങളിലെ ആദിവാസി കോളനികളിലാണ് കരുതലും കരുണയുമായി രമേശ് ചെന്നിത്തല വിഷുക്കൈനീട്ടം എത്തിച്ചത്.
പമ്പ , ചാലക്കയം, അട്ടത്തോട് , പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലായി ഭക്ഷ്യവസ്തുക്കളുടെ 200 കിറ്റുകൾ ആണ് വിതരണം ചെയ്തത് . കാടുകളിലെ താൽക്കാലിക ഷെഡ്ഡുകളിൽ മഴയും മഞ്ഞും വെയിലുമേറ്റ് വസിക്കുന്ന മലയോര മക്കൾ സ്നേഹ ബഹുമാന ആദരവുകളോടെയാണ് പ്രതിപക്ഷ നേതാവിന്റെ സമ്മാനം സ്വീകരിച്ചത്. അരി, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ സഹിതം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദിന്റെ നേതൃത്വത്തിലാണ്  വിതരണം ചെയ്തത്.

വിവിധ കോളനികളിലായി ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ പഞ്ചായത്ത് മെമ്പർ രാജൻ വെട്ടിക്കൽ എന്നിവർ വിതരണം നിർവഹിച്ചു. കോളനികളിലെ കുട്ടികൾക്ക് കെ.പി.എസ്.റ്റി.എ സംസ്ഥാന വനിതാ ചെയർപേഴ്സൺ വി റ്റി ജയശ്രീ കഥ പുസ്തകങ്ങൾ ഡ്രോയിങ് ബുക്ക് ക്രയോൺസ് എന്നിവയും  വിതരണം ചെയ്തു .

കെ.പി.സി.സി പ്രസിഡണ്ട് ആയിരിക്കെ രമേശ് ചെന്നിത്തല സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ ആദിവാസി ഗോത്ര സമൂഹത്തിൻറെ ഉന്നമനത്തിനുവേണ്ടി ആണ് ഗാന്ധിഗ്രാമം പദ്ധതി ആരംഭിച്ചത് . ഈ പദ്ധതിയിലൂടെ കേരളത്തിലെ നിരവധി ഗ്രാമങ്ങളാണ് പുരോഗതിയുടെ പാതയിലേക്ക് കടന്നുപോയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ പ്രതിപക്ഷ നേതാവിൻറെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിവിധ ജില്ലകളിൽ എന്നപോലെ പത്തനംതിട്ട ജില്ലയിൽ നിന്നും 250-ലേറെ പരാതികളും ആവശ്യങ്ങളും ആണ് ലഭിച്ചത് . വളരെ കൃത്യതയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പരിഹരിക്കാൻ സാധിച്ചതായി വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. ഈ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ അവസാനിച്ചു കഴിഞ്ഞാലുടൻ ശബരിമല താഴ്വാരങ്ങളിലെ ആദിവാസി സമൂഹത്തിൻറെ പ്രശ്നങ്ങൾ പഠിക്കുവാൻ എത്തുന്നതാണ് എന്ന് രമേശ് ചെന്നിത്തല അറിയിച്ചതായി നേതാക്കൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...