Sunday, May 19, 2024 1:22 pm

എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി തട്ടി ; ഗ്രാമപഞ്ചായത്തംഗമടക്കം നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപ തിരിമറി നടത്തിയ സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ സ്വകാര്യ ഏജൻസിയിലെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം എൻ.ടി. ഷിബു (31), കോഡൂർ ചട്ടിപ്പറമ്പ് സ്വദേശി എം.പി. ശശിധരൻ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം.ടി. മഹിത്ത് (34), കാവന്നൂർ ഇരുവേറ്റി സ്വദേശി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എസ്. ഇൻഫോ സിസ്റ്റം എന്ന സ്വകാര്യ ഏജൻസിയുടെ പരാതിയിലാണ് നടപടി. 2021 ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസ കാലയളവിനിടയിലാണ് പണം നഷ്ടപ്പെട്ടത്.

വിവിധ ഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 13 എ.ടി.എമ്മുകളിൽ നിറയ്ക്കാനായി നൽകിയ തുകയിൽനിന്ന് 1,59,82,000 രൂപയാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായവർക്ക് 29 എ.ടി.എമ്മുകളുടെ മേൽനോട്ടമായിരുന്നു നൽകിയത്. എ.ടി.എമ്മുകളിൽ 20-ന് ഓഡിറ്റ് നടത്തിയപ്പോഴാണ് അനുവദിച്ച തുകയിലും നിറച്ച തുകയിലും വ്യത്യാസം കണ്ടത്. ഇവർക്കു നൽകിയ 13 എ.ടി.എമ്മുകളിൽ 38.5 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് ക്രമക്കേട് മനസിലായത്. കണക്കുകൂട്ടി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. കമ്പനി നടത്തിയ വിശദ പരിശോധനയിലാണ് കഴിഞ്ഞ മാസങ്ങളിലായി 1.59 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. രണ്ടംഗ സംഘമായാണ് ഇവർ എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നത്. ഇതിനായി എട്ടംഗ പാസ്‌വേഡ് രണ്ടുപേർക്കായി വീതിച്ചുനൽകിയിട്ടുണ്ട്. ഓരോരുത്തർക്കും നൽകിയ പകുതി പാസ്‌വേഡ് മറ്റൊരാളുമായി പങ്കിടരുതെന്ന കർശന വ്യവസ്ഥയിലാണ് നൽകുക.

പാസ്‌വേഡ് ഇവർ പരസ്പരം പങ്കിട്ടു. ആറുമാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയത്. വായ്പ തിരിച്ചടയ്ക്കുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചെന്നാണ് പോലീസിന് പ്രതികൾ നൽകിയ മൊഴി. പിടിയിലായവർ അഞ്ചും ആറും വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. മുൻപും ഇത്തരം തിരിമറികൾ നടന്നിട്ടിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സി ഐ. ജോബി തോമസ്, എസ്.ഐ. അമീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി ; കുഞ്ഞ് മരിച്ചതായി കണ്ടെത്തി

0
തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ...

അഫ്‌ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം ; 50 പേർ മരിച്ചു, ജാഗ്രത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ...

ചെയ്യാത്ത ജോലിയുടെ പേരില്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ ; ഡിഎന്‍ഒ യുപി സ്കൂളിലെ...

0
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ...

കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ ; ആരോപണവുമായി...

0
വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ'കാഫിർ'...