ബാങ്കുകളുടെ സ്വകാര്യവൽകരണ ബിൽ വരുന്ന സമ്മേളനത്തിൽ ; അജണ്ടയില്‍ 26 ബില്ലുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കുന്നതിനുള്ള ബാങ്കിങ് നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ വരുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും. ബാങ്കുകൾ സ്വകാര്യവൽകരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റു പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി ഭേദഗതി ബിൽ, പാപ്പരത്ത നിയമഭേദഗതി ബിൽ എന്നിവയും ഇക്കുറി പാസാക്കും. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ലുകൾ പാസാക്കിയശേഷമേ ഇവ പരിഗണിക്കുകയുള്ളൂ. ആകെ 26 ബില്ലുകളാണ് ഇക്കുറി അജൻഡയിലുള്ളത്.

ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള ബിൽ കൊണ്ടുവരുന്നത് മാറ്റിവെക്കണമെന്ന് സി.പി.ഐ നേതാവ് ഡി.രാജ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ കൂടുതലും വൻ കമ്പനികളുടെതാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ ജനങ്ങൾക്ക് തുടർച്ചയായി സേവനം നൽകിയത് പൊതുമേഖലാ ബാങ്കുകളാണ്. നിർദിഷ്ട ബിൽ പൊതുജനങ്ങളുടെ താൽപര്യത്തിന് എതിരാണെന്നും രാജ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....