ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചവശയാക്കിയശേഷം 10 പവൻ സ്വർണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരത്തിൽ മോഷണം വ്യാപകം. ഇന്നലെ പുലർച്ചെ മന്നംകരച്ചിറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചവശയാക്കിയശേഷം 10 പവൻ സ്വർണം മോഷ്ടടാക്കള്‍ കവർന്നു. എപ്പോഴും തിരക്കേറിയ മുത്തൂർ-കാവുംഭാഗം റോഡുവശത്തെ വീട്ടിലാണ് സംഭവം നടന്നത്. ഇതിന് സമീപം മുത്തൂരിൽ ക്ഷേത്രത്തിൽ കവർച്ച നടന്നത് ഒരു മാസം മുൻപാണ്. സ്വർണം ഉൾപ്പെടെ 46000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.

പോലീസ് കേസെടുത്തെങ്കിലും ആരെയും കണ്ടെത്തിയില്ല. ഒരാഴ്ച മുൻപ് നഗരസഭ ഓഫീസിന് സമീപം മാർക്കറ്റ് ജങ്ഷനിൽ 6 കടകളാണ് കുത്തിതുറന്നത്. ഒരു കടയിൽ നിന്ന് മാത്രം 35000 രൂപയുടെ സാധനങ്ങൾ മോഷണം പോയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ മാത്രം ദൂരത്തിലാണ് മോഷണം നടന്നത്.

സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ മോഷ്ടാക്കളെ കണ്ടെത്താമെന്ന് വ്യാപാരികൾ അറിയിച്ചിരുന്നതാണ്. മോഷ്ടാക്കളെ കണ്ടെത്തണമെന്നും പോലീസ് നടപടി ആവശ്യപ്പെട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും വരെ വ്യാപാരികൾ നിവേദനം നൽകിയിരുന്നു. ഇന്നലെ പുലർച്ചെ മോഷണം നടന്ന മന്നങ്കരച്ചിറയിൽ കഴിഞ്ഞ ദിവസങ്ങളിൽ പല വീടുകളിലും മോഷണശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു. നാലുമാസം മുൻപ് നഗരത്തിൽ  സ്റ്റുഡിയോ ഉടമയുടെ വീട്ടിലും മോഷണം നടന്നിരുന്നു. കവിയൂരിൽ ഗൃഹപ്രവേശം നടന്നതിന്‍റെ പിറ്റേ ദിവസം മോഷണം പോയത് 23 പവൻ സ്വർണവും 65000 രൂപയുമായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോദ്ധ്യ ഫണ്ട് തട്ടിപ്പ് കേസ് : ഹർജി തള്ളി ഹൈക്കോടതി ; ഉടൻ വാദം...

0
ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന്...

നടപ്പാത അടച്ച് ട്രാൻസ്ഫോർമറിൻറെ ഫെൻസിങ് ; റാന്നി വലിയപറമ്പുപടിയിൽ കാൽനടയാത്രക്കാർ ദുരിതത്തിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപറമ്പുപടിയിൽ...

പാറയുൽപ്പനങ്ങളുടെ വിലവർദ്ധനവ് , ജില്ലാ കളക്ടറുടെഉറപ്പിന് പുല്ലുവില

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായ വില...

കോച്ചിംഗ് സെന്ററിലെ അഗ്നിബാധയിൽ 14 മരണം ; ഉത്തർപ്രദേശിനെ നടുക്കിയ ദുരന്തത്തിൽ അടിയന്തര അന്വേഷണം

0
ലഖ്‌നൗ: ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക്...