മുടി തഴച്ച്‌ വളരാന്‍ ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം മാത്രം മതി, ചെയ്യേണ്ടത് ഇത്രമാത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുടി കൊഴിച്ചില്‍ ഇന്ന് എല്ലാവരിലും കൂടി കൊണ്ടിരിക്കുകയാണ്. നല്ല ഇടതൂര്‍ന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അത് സാധിച്ചില്ലെങ്കിലും അത്യാവശ്യം നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ പല മരുന്നുകളും പരീക്ഷിക്കുന്നവരുണ്ട്. മുടി കൊഴിച്ചില്‍ മാറ്റി മുടി ഉള്ളോടെ വളരാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി ഉപയോഗിച്ചാല്‍ മുടി തഴച്ച്‌ വളരുമെന്നാണ് പഴമക്കാര്‍ പറയുന്നത്. കഞ്ഞിവെള്ളത്തില്‍  തലമുടി കഴുകുന്നത് തലയ്ക്കും മുടിക്കും ഒരുപോലെ നല്ലതാണ്.

ഇത് മുടി കൊഴിച്ചില്‍ മാറ്റുന്നതിന് മാത്രമല്ല, മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും മാറ്റിയെടുത്ത് നല്ല കരുത്തോടെ വളരുന്നതിന് സഹായിക്കുന്നുണ്ട്. തലയ്ക്ക് തണുപ്പ് കിട്ടുന്നത് തലവേദന, മടുപ്പ് തുടങ്ങിയവയും ഇല്ലാതാക്കും. കഞ്ഞിവെള്ളത്തില്‍ മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഐനോസിറ്റോള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ കഞ്ഞിവെള്ളം മുടിയ്ക്ക് നല്ലതാണ്.

കഞ്ഞിവെള്ളം ഒരു ഗ്ലാസ് എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉലുവ തലേദിവസം കുതിരാന്‍ ഇടണം. അതിനുശേഷം പിറ്റേന്ന് ഇവ എടുത്ത് നന്നായി അരച്ച്‌ തലയില്‍ തേച്ച്‌ പിടിപ്പിക്കണം. നന്നായി മസാജ് ചെയ്ത് കൊടുത്തതിനുശേഷം ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയാവുന്നതാണ്.

മറ്റൊന്ന് കഞ്ഞിവെള്ളവും തൈരും ചേര്‍ന്ന ഒരു കൂട്ട് ആണ്. അര ഗ്ലാസ്സ് കഞ്ഞിവെള്ളവും അതിലേയ്ക്ക് തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇതിലേയ്ക്ക് ആവശ്യമെങ്കില്‍ മുട്ടയും ചേര്‍ക്കാവുന്നതാണ്. ഇവ ന്നനായി മിക്‌സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കണം. ഇത് ചെയ്യുന്നതിന് മുന്‍പ് തലയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഈ ഹെയര്‍മാസ്‌ക്ക് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി, മുടി നന്നായി കെട്ടി വയ്ക്കാം. അര മണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകി കളയാം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ പടയപ്പ , ഷൂട്ടിങ് നിർത്തിവെച്ചു

0
കുണ്ടള : ഇടുക്കിയിൽ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് 'പടയപ്പ'യെത്തി....

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...