ചെങ്ങാലൂര്‍ പള്ളി തിരുനാള്‍ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ പള്ളി തിരുനാള്‍ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരുക്കേറ്റു. ചെങ്ങാലൂര്‍ സ്വദേശികളായ വൈക്കത്തുപ്പറമ്പില്‍ സജുവിന്റെ മകള്‍ ഹെലന്‍, കുന്നേല്‍ വീട്ടില്‍ ടിസന്റെ ഭാര്യ ലെഞ്ജി, മക്കളായ അയറിസ്, റബേക്ക, ചാണ്ടി വീട്ടില്‍ ജോയിയുടെ ഭാര്യ ജെസി, മരുമകള്‍ ഏഞ്ചലിന്‍, ബന്ധുവായ ഷെര്‍ലി, മുരിങ്ങാത്തേരി ബെന്നി മകള്‍ ആന്‍മരിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണിന് പരുക്കേറ്റ ഷെര്‍ലിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ കൊടകര, വെണ്ടോര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങാലൂര്‍ ലാസ്റ്റ് കപ്പേളക്ക് സമീത്തായിരുന്നു അപകടം നടന്നത്.

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെടിക്കെട്ട് നടത്തുന്നതിനിടെ തെറിച്ച ഗുണ്ട് പ്രദക്ഷിണത്തില്‍ വീണ് പൊട്ടുകയായിരുന്നു. വെടിക്കെട്ട് തുടങ്ങിയതോടെ പ്രദക്ഷിണം കപ്പേളയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഗുണ്ട് പറമ്പിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ് പൊട്ടിയത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന ആരോപണമുണ്ട്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...