ആലുവ ചൂർണിക്കരയിൽ 10 വയസുകാരിക്ക് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ ചൂർണിക്കരയിൽ 10 വയസുകാരിക്ക് പൊള്ളലേറ്റു. ഇതര സംസ്ഥാനക്കാരായ അമിനുൽ- ജൂലിയത്തുൽ ദമ്പതികളുടെ മകളായ ഖദീജയ്ക്കാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ വസ്ത്രം അലക്കി കൊണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ സ്വന്തമായി ഓംലെറ്റ് ഉണ്ടാക്കാൻ ഗ്യാസ് സിലിണ്ടർ ഓണാക്കുകയായിരുന്നു കുട്ടി.

ലീക്കുണ്ടായിരുന്ന റെഗുലേറ്ററിലൂടെ ഗ്യാസ് ശക്തമായി പുറത്തേക്ക് തള്ളുകയും ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിച്ചതോടെ കുട്ടിക്ക് പൊള്ളലേൽക്കുകയും ആയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഉടനെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തായിക്കാട്ടുകര സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഖദീജ. ഏതാനും നാളുകളായി സ്കൂളിൽ പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...