പണിമുടക്ക് പന്തളത്ത് പൂർണ്ണം ; കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പന്തളത്ത് വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടത്തി. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ ആരംഭിച്ച പ്രകടനത്തിന് എം ബി പ്രഭാവതി, ഇ ഫസൽ, എസ് അജയകുമാർ, കെ സി സരസൻ, എസ് കൃഷ്ണകുമാർ, പ്രമോദ് കണ്ണങ്കര, സായ് റാം പുഷ്പൻ, കെ മോഹൻദാസ്, കെ ജി ചന്ദ്രഭാനു, ഗീതാ രാജൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഹീരാ ചന്ദ്രൻ പ്രീയതാ ഭരതൻ, പന്തളം ശ്രീനി, പന്തളം അസിം, ബിജിവിജയൻ, എം ഷീനാസ്, മുഹമ്മദ് ബഷീർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

പ്രകടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനം എസ് അജയകുമാറിന്റെ അധ്യക്ഷതയിൽ സി പി എം ഏരിയാ സെക്രട്ടറി ആർ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. വി പി രാജേശ്വരൻ നായർ സ്വാഗതം ആശംസിച്ചു. എം ബി പ്രഭാവതി, എസ് കൃഷ്ണകുമാർ, ലസിത ടീച്ചർ, എം ആർ കൃഷ്ണകുമാരി, പ്രമോദ് കണ്ണങ്കര, അഡ്വ. വി സതീഷ് കുമാർ, എം രാജൻ, എസ് അരുൺ, സാബിറ ടീച്ചർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...