മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന കൊറിയർവഴി ലഹരിമരുന്നുകടത്തിയ പ്രതികൾക്ക് 10 വർഷം തടവും ഒരുലക്ഷം പിഴയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന കൊറിയർ സര്‍വീസ് വഴി ലഹരിമരുന്നു കടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപയും പിഴയും വിധിച്ചു. കൊല്ലം വടക്കേവിള തണ്ടാശ്ശേരി വയലില്‍ അമീര്‍ഷാന്‍ (26), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (32) എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-രണ്ട് ശിക്ഷിച്ചത്. 2023 സെപ്റ്റംബര്‍ 23-നാണ് സംഭവം. മെഡിക്കല്‍ സ്റ്റോറിലേക്കാണെന്നു പറഞ്ഞ് ഹൈദരാബാദിലെ മരുന്നുനിര്‍മാണ കമ്പനിക്ക് ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്‍കി ലഭിക്കുന്ന മാരക ലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിനായി ഒരു മെഡിക്കല്‍ സ്റ്റോറിന്റെ രേഖകള്‍ ദുരുപയോഗം ചെയ്തു. 1000 എംഎല്‍ ഡയസെപാമാണ് വരുത്തിയത്.

ആലപ്പുഴ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് നമ്പര്‍ സംഘടിപ്പിച്ച് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയില്‍ അയച്ചു. ബന്ധപ്പെടാനായി പ്രതികളുടെ നമ്പരാണ് കൊടുത്തത്. എന്നാല്‍, കൊറിയര്‍ കമ്പനി ആ നമ്പരില്‍ വിളിക്കാതെ മരുന്ന് മെഡിക്കല്‍ സ്റ്റോറിലേക്ക് നേരിട്ടെത്തിച്ചു. സംശയം തോന്നിയ മെഡിക്കല്‍ സ്റ്റോറുകാര്‍ വിവരം എക്‌സൈസിനെ അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് നര്‍കോട്ടിക് സ്‌പെഷ്യല്‍ സിഐയായിരുന്ന എം. മഹേഷാണ് മയക്കുമരുന്നു പിടികൂടി കേസന്വേഷിച്ചത്. കേസിന്റെ വിചാരണവേളയില്‍ ആലപ്പുഴ അസി. എക്‌സൈസ് കമ്മിഷണറായിരുന്ന എം. നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക്കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ എ.പി. ഷാജഹാന്‍ എന്നിവരറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു

0
മലപ്പുറം: കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു....

അവധിക്കാലത്ത് ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ ; അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

0
അബുദാബി : ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം...

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...