Wednesday, May 22, 2024 4:47 am

കുറ്റൂർ വില്ലേജ് ഓഫീസ് ഒറ്റമുറിയിലായിട്ട് 10 വർഷം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂർ വില്ലേജ് ഓഫീസ് ദുരിതമുറിയിലേക്ക് മാറിയിട്ട് 10 വർഷം പിന്നിടുന്നു. കുറ്റൂർ പഞ്ചായത്തിന് പിന്നിലെ വായനശാലമുറിയിലേക്ക് 2014-ൽ താത്കാലികമായി മാറ്റിയതാണ് കെട്ടിടം. പിന്നീട് ഇങ്ങോട്ട് സ്ഥിരം ഓഫീസ് പണിയുന്നതിനുളള പദ്ധതികളൊന്നും യാഥാർഥ്യമായിട്ടില്ല. എം.സി. റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിച്ചത്. പണിതിട്ട് അധികവർഷം പിന്നിടും മുൻപേയായിരുന്നു പൊളിക്കൽ. ഉടൻ പുതിയത് പണിയാം എന്ന വാഗ്ദാനത്തോടെയായിരുന്നു വായലശാലാ മുറിയിലേക്ക് മാറിയത്. ഇപ്പോഴുള്ള കെട്ടിടത്തിൽ ശൗചാലയമില്ല. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനോട് ചേർന്നുള്ള ശൗചാലയമാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. ഇവിടം പലപ്പോഴും വൃത്തിഹീനവുമാണ്. ഗ്രില്ലിട്ട പ്രധാന വാതിലിന്റെ വിടവിലൂടെ ഏത് ജീവിക്കും ഉള്ളിലെത്താം. ഓഫീസിൽ ഒളിച്ച ഉടുമ്പിനെ വനംവകുപ്പ് ജീവനക്കാരെത്തി പിടികൂടേണ്ടിവന്ന സാഹചര്യവും ഉണ്ടായി. 2018-ലെ പ്രളയത്തിൽ നാലടിയോളം ഉയരത്തിൽ മുറിക്കുള്ളിൽ വെള്ളം കയറിയിരുന്നു.

സ്ഥലപരിമിതിയിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന ഫയലുകൾ ഒഴുകിപ്പോയി. പൊളിച്ചകെട്ടിടത്തിന് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ എം.സി.റോഡിന്റെ ചുമതല ഉണ്ടായിരുന്ന കെ.എസ്.ടി.പി. നൽകിയിരുന്നു. പുതിയ വില്ലേജ് ഓഫീസ് പണിയുന്നതിന് സർക്കാരിന്റെ വിവിധ ഫണ്ടുകളിൽനിന്ന് 15 ലക്ഷം രൂപയും അുവദിച്ചിരുന്നു. ഇതുപയോഗിച്ച് പി.ഐ.പി. കനാലിന് സമീപമുളള പുറമ്പോക്കിൽ സ്ഥിരം കെട്ടിടം പണിയാൻ നീക്കം നടത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് വരെ തയ്യാറാക്കിയിരുന്നതാണ്. പിന്നീട് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ്‌സ്റ്റേഷൻ മർദനത്തിൽ നടപടിയില്ല ; ദൃശ്യം നൽകാതെ പോലീസിന്റെ ഒളിച്ചുകളി

0
തൃശ്ശൂർ: പോലീസ്‌സ്റ്റേഷനിൽ മർദനം നടന്നുവെന്ന് റേഞ്ച് ഡി.ഐ.ജി.യുടെ റിപ്പോർട്ടുണ്ടായിട്ടും ഉദ്യോഗസ്ഥന്റെ പേരിൽ...

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്

0
ലണ്ടന്‍: അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസ്...

മഴയ്ക്ക് ശമനമില്ല ; തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറാന്‍ സാധ്യത

0
തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്, മഴ ഇനിയും ശക്തി പ്രാപിച്ചാല്‍...

മാരക രാസലഹരി മരുന്ന് കടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

0
ചാലക്കുടി: ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തിയ യുവാവിനെ...