പ്രതിപക്ഷ നേതാവായി ലോക്‌സഭയിൽ 100 ദിവസം പൂർത്തിയാക്കി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രതിപക്ഷ നേതാവായി ലോക്‌സഭയിൽ 100 ദിവസം പൂർത്തിയാക്കി രാഹുൽ ഗാന്ധി.കഴിഞ്ഞ ദശാബ്ദക്കാലമായി ഒഴിഞ്ഞുകിടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന പദവിയിൽ ജൂൺ 24നാണ് രാഹുൽ ഗാന്ധി ചുമതലയേറ്റത്. കൂടുതൽ നീതിയും അനുകമ്പയും സമ്പന്നവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും , അതിനായി ഇന്ത്യൻ രാഷ്ട്രീയത്തി​ന്‍റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം തുടങ്ങിയ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ​തന്‍റെ ദൗത്യമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇക്കാലയളവിൽ അദ്ദേഹം സാധാരണക്കാര​ന്‍റെ ശബ്ദം കൂടുതലായി മുന്നോട്ടു കൊണ്ടുവരികയും കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തുവെന്ന് കോൺഗ്രസ് പ്രശംസിച്ചു. ലാറ്ററൽ എൻട്രി പോളിസി, റിയൽ എസ്റ്റേറ്റ് വിൽപനയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നീക്കം ചെയ്യൽ, ബ്രോഡ്കാസ്റ്റ് ബില്ലി​ന്‍റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ അദ്ദേഹം കേന്ദ്ര സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തിയതായി രാഹുലി​ന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

പലപ്പോഴും പാർലമെന്‍റിൽ എത്താത്ത പ്രശ്‌നങ്ങളെ കൂട്ടുപിടിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം ഉയർത്താൻ രാഹുൽ പ്രവർത്തിച്ചു. ആരും കേൾക്കാനില്ലാത്തവർക്ക് ശബ്ദം നൽകി.ത​ന്‍റെ പരിശ്രമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വഹിക്കേണ്ട പങ്കിനെ അദ്ദേഹം മാതൃകാപരമാക്കി. അധികാരത്തി​ന്‍റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തി​ന്‍റെ പ്രവൃത്തികൾ കാണിച്ചുതന്നുവെന്നും ഖേര പറഞ്ഞു. കർഷകരുടെയും തൊഴിലാളികളുടെയും ലോക്കോ പൈലറ്റുമാരുടെയും തോട്ടിപ്പണിക്കാരുടെയും പരാതികൾ കേട്ട് കഴിഞ്ഞ 100 ദിവസങ്ങളിൽ രാഹുൽ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചു. ഇന്ത്യയുടെ മതേതര മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് പാർലമെന്‍റിൽ വഖഫ് ബില്ലി​ന്‍റെ പുനരവലോകനത്തിനായി രാഹുൽ പ്രേരിപ്പിച്ചു. ആഗസ്റ്റിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെ, നിരവധി പ്രതിപക്ഷ നേതാക്കളുമായി പാർലമെന്‍റിൽ നടന്ന ചൂടേറിയ ചർച്ചക്കുശേഷം ‘ക്രൂരം’ എന്ന് വിശേഷിപ്പിക്കുകയും എതിർക്കുകയും ചെയ്തു. കൂടാതെ , ഭരണ സഖ്യത്തിനുള്ളിലെ വിവിധ പാർട്ടികളുടെ പിന്തുണ ലഭിച്ച ജാതി സെൻസസിനായുള്ള ഗാന്ധിയുടെ ആഹ്വാനവും ഖേര ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...