വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷിക അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കവിയൂർ കോട്ടൂർ കുടുംബയോഗത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷിക അനുസ്മരണം നടത്തി. ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്‌ഠാ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി.യോഗം മുൻ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോട്ടൂർ കുടുംബത്തിന്റെ കാരണവരായ സി.കെ.പത്മനാഭൻ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെക്കുറിച്ചും അഡ്വ.സി.കെ.വിദ്യാസാഗർ അനുസ്മരിച്ചു. കുടുംബയോഗം പ്രസിഡന്റ് എം.ജെ. മഹേശൻ അദ്ധ്യക്ഷത വഹിച്ചു.

കവിയൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സി.കെ.പത്മനാഭന്റെ സ്മരണയ്ക്കായി ഓഡിറ്റോറിയം നിർമ്മിച്ച നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് എം.ഡി. ദിനേശ് കുമാറിനെ യോഗത്തിൽ ആദരിച്ചു. എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, കുടുംബയോഗം രക്ഷാധികാരികളായ കെ.കെ.ശ്രീധരൻ, ആർ.പി.സുഗതൻ, കുടുംബയോഗം സെക്രട്ടറി കെ.ബി.ആനന്ദൻ, വൈസ് പ്രസിഡന്റ് എൻ.കെ. മോഹൻബാബു എന്നിവർ സംസാരിച്ചു. 80വയസ് പൂർത്തിയായവരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും ചികിത്സാ സഹായം വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളെ ശാസിച്ചതിൽ തെറ്റ് സമ്മതിക്കില്ലെന്ന് കെ.ടി. ജലീൽ

0
മലപ്പുറം : കുട്ടികളെ ശാസിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന്...

സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകും ; കാര്യങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്ന്...

0
തൃശ്ശൂർ: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ സു​ഗതന്റെ...

ആവോലിക്കുഴിയില്‍ കടുവയുടെ സാന്നിധ്യമെന്ന് അഭ്യൂഹം : വനപാലകര്‍ തെരച്ചില്‍ നടത്തി

0
കോന്നി : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ...

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിക്ക് തിരിച്ചടി ; ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൾസർ സുനിയുടെ...