കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഹിമാചല്‍പ്രദേശിൽ മരിച്ചത് 106 പേർ

For full experience, Download our mobile application:
Get it on Google Play

ഷിംല : ഹിമാചല്‍പ്രദേശില്‍ കാലവർഷത്തിനിടെയുള്ള കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെയായി മരിച്ചത് 106 പേർ. ജൂണ്‍ 20-നും ജൂലായ് 15-നുമിടയിലാണ് നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതെന്ന് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രം കനത്ത മഴയില്‍ നാലുമരണങ്ങളാണ് സ്ഥിരീകരിച്ചത്. മിന്നല്‍പ്രളയം, മേഘവിസ്‌ഫോടനം, വൈദ്യുതാഘാതം എന്നിവ മൂലം 62 പേര്‍ മരിച്ചപ്പോള്‍ കനത്ത മഴയെ തുടർന്നുണ്ടായ റോഡപകടങ്ങളാണ് 44 പേരുടെ ജീവന്‍ കവര്‍ന്നത്. മനുഷ്യജീവനുകള്‍ക്ക് പുറമേ പൊതുജനങ്ങളുടെ സ്വത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശം സംഭവിച്ചു. കനത്ത മഴ 850 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയില്‍ നാശം വിതച്ചു. റോഡുകള്‍, ജലവിതരണ സംവിധാനം എന്നിവയിലുണ്ടായ നാശങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. എസ്ഡിഎംഎയും വിവിധ ജില്ലാ അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...