പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഉണ്ണി (22), കണ്ണന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ജേഷ്ടാനുജന്മാരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പിടികൂടിയത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പമാണ് ഉണ്ണി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു വിവാഹച്ചടങ്ങില്‍വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുമായി പരിചയപ്പെട്ടത്. അവിടെവച്ച്‌ മൊബൈല്‍ നമ്പരുകള്‍ പരസ്പരം കൈമാറിയ ഇവര്‍ വൈകാതെ പ്രണയത്തിലായി.

ഈ പെണ്‍ക്കുട്ടി വഴിയാണ് സഹോദരന്‍ കണ്ണന്‍ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇവരും പിന്നീട് പ്രണയത്തിലായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...