Thursday, April 25, 2024 12:29 pm

വൃക്കകളും രോഗങ്ങളും

For full experience, Download our mobile application:
Get it on Google Play

ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളുടെ ഫലമായി നമ്മുടെ ജീവിത സൗകര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. ഈ മാറ്റങ്ങൾ ശരിയായ രീതിയിൽ ആസ്വദിച്ച് ജീവിക്കുന്നതിന്റെ ഭാഗമാണ് ജീവിതശൈലീ രോഗങ്ങൾ. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ആശങ്കാജനകമായ രീതിയിലാണ് കേരളത്തിൽ ജനങ്ങളിൽ കൂടുതലായി കണ്ട് കൊണ്ടിരിക്കുന്നത്. ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവയും ബാധിക്കുന്നവരുടെ സംഖ്യയും ഉയർന്ന് കൊണ്ടിരിക്കുന്നു.

വൃക്ക മാറ്റി വെയ്ക്കുക, ഡയാലിസിസ് എന്നിവയും കൂടി വരികയാണ്. വൃക്കകളിൽ തകരാറുകൾ കാണുന്നതായി സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചാൽ പോലും രോഗികൾ അത് ഗൗരവമായി കാണാറില്ല. ഒടുവിൽ വൃക്കകളുടെ പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിൽ ആയിരിക്കും പലരും ചികിത്സ തേടുന്നത്. അപ്പോൾ ഇവരിൽ കൂടുതൽ പേരുടേയും വൃക്കകളിൽ പ്രവർത്തനം എഴുപത്തിയഞ്ച് ശതമാനത്തിൽ അധികവും തകർന്നിട്ടുണ്ടായിരിക്കും. ശരിയായ രീതിയിൽ ചികിത്സിക്കാതെ പോകുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുടെ ഫലമായിട്ടാണ് കുറേയേറെ പേരിൽ വൃക്കകളുടെ നാശം സംഭവിക്കാറുള്ളത്.

പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുടെ ചികിത്സയിൽ കഴിയുന്നവർ രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ നില എന്നിവ പരിശോധിക്കുന്നതോടൊപ്പം വൃക്കകളുടെ അവസ്ഥ അറിയാനുള്ള പരിശോധനയും കൂടി നിർബന്ധമായും നടത്തിയിരിക്കണം. സാധാരണയായി രോഗികൾ പലരും പറയാറുള്ളത് രക്തത്തിലെ ക്രിയാറ്റിനിൻ യൂറിയ എന്നിവയുടെ നില നോർമലാണ് എന്നായിരിക്കും. വൃക്കകളുടെ പ്രവർത്തനം പകുതിയിൽ അധികം ഭാഗവും തകരുമ്പോഴാണ് ഇവയുടെ നില ഉയരാറുള്ളത്. ഇത് എത്ര പറഞ്ഞാലും ഭൂരിപക്ഷം രോഗികളും മൈൻഡ് ചെയ്യാറില്ല എന്നുള്ളതാണ് സത്യം. വൃക്കകളുടെ നാശം ആരംഭദശയിൽ തന്നെ കണ്ടുപിടിക്കാൻ സഹായിക്കുന്നത് മൂത്രം പരിശോധിക്കുന്നതായിരിക്കും. മൂത്രം പരിശോധിക്കുമ്പോൾ ആൽബുമിന്റെ അളവ് കൂടുതൽ ആയി കാണുകയും ആ അവസ്ഥ മൂന്ന് മാസത്തിൽ കൂടുതൽ തുടർന്ന് കാണുകയും ആണെങ്കിൽ വൃക്കകൾ തകരാറിലായിരിക്കുന്നു എന്ന് മനസ്സിലാക്കണം.

വൃക്കകളുടെ പ്രവർത്തനം മുക്കാൽ ഭാഗത്തിലധികം തകർന്ന് കഴിയുമ്പോൾ മാത്രമായിരിക്കും ഗുരുതരമായ അസ്വസ്ഥതകൾ കാണാൻ കഴിയുക. രാത്രി കൂടുതൽ മൂത്രം പോകുക, വിശപ്പ് കുറയുക, തളർച്ച, വിളർച്ച, കൺതടങ്ങളിൽ വീക്കം, കൈകളിലും കാലുകളിലും നീര്, ശ്വാസംമുട്ടൽ, ഛർദ്ദി എന്നിവയായിരിക്കും പ്രധാനമായി കാണപ്പെടുന്ന അസ്വസ്ഥതകൾ. ഇതോടൊപ്പം രക്തസമ്മർദം ഉയരാനുള്ള സാധ്യതയും കൂടി ഉണ്ടാകാവുന്നതാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുടെ ചികിത്സയിൽ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണം. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണണം. ഡോക്ടർ പറയുന്ന പരിശോധനകൾ നടത്തണം. ആഹാരത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. പതിവായി വ്യായാമം ശീലിക്കുകയും വേണം. പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവ ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് കൈകാര്യം ചെയ്യുന്നവരിൽ വൃക്കകൾ സുരക്ഷിതമായിരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...

കൈക്കൂലി കേസിൽ റഷ്യൻ ഉപപ്രതിരോധ മന്ത്രി അറസ്റ്റിൽ

0
മോസ്കോ: വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി...

എന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെ സുധാകരന്‍ ; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

0
കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും...