അയ്യപ്പ ദർശനത്തിന് 11 മാസമുള്ള കൃഷ്ണനും ; മനം കവർന്ന് കുഞ്ഞയ്യപ്പൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. ഇന്നലെ (20/11) വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്. ബംഗളൂരു സ്വദേശികളായ മഹേശ്വരി ഭീമാ ശേഖർ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് കൃഷ്ണ. അയ്യപ്പനെ കാണാനെത്തിയ ആയിരങ്ങളുടെ കണ്ണുടക്കിയത് കൃഷ്ണ എന്ന കുഞ്ഞയ്യപ്പനെയാണ്. ബംഗളൂരുവിൽ നിന്ന് കാറിലാണ് ഭീമാ ശേഖർ ശബരിമലയിലെത്തിയത്. മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയയും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ ഫിനാൻഷ്യൽ അണലിസ്റ്റാണ് ഭീമ ശേഖർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാരെ കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...