യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ബാഗില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ബാഗില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും രണ്ട് പെന്‍ഡ്രൈവും കസ്റ്റംസ് പിടികൂടി. വിദേശത്തേയ്ക്ക് അയക്കാന്‍ എത്തിച്ചവയാണ് ബാഗുകളെന്നാണ് വിവരം. തിരുവനന്തപുരം എയര്‍ കാര്‍ഗോയിലെ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും പിടിച്ചെടുത്തത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെയാണ് മുന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗുകള്‍ കസ്റ്റംസ് തുറന്ന് പരിശോധിച്ചത്.

എന്നാല്‍ കോണ്‍സുല്‍ ജനറല്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഇവ യുഎഇയില്‍ എത്തിക്കാനായാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. എന്നാല്‍ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ബാഗേജ് പരിശോധിച്ചത്. പരിശോധന കസ്റ്റംസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...