114 – മത് അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ; പന്തൽ നിർമ്മാണത്തിന്റെ കാൽനാട്ടു കർമ്മം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 114 – മത് അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന പമ്പാ മണൽപുറത്തു ശ്രീ വിദ്യാധിരാജ നഗറിൽ പന്തൽ നിർമ്മാണത്തിന്റെ കാൽനാട്ടു കർമ്മം ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ്‌ അഡ്വ. കെ ഹരിദാസ് നിർവഹിച്ചു. രാവിലെ ആചാര്യ സുനിൽ മഹാദേവന്റെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഭൂമി പൂജയും വാസ്തു പൂജയും നടന്നു. അമ്പതിനായിരം പേരെ ഉൾകൊള്ളാൻ പാകത്തിനുള്ള ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പന്തൽ ആണ് ഒരുങ്ങുന്നത്. പന്തലിൽ ശുദ്ധജലം ലഭ്യമാക്കാൻ അമ്പതോളം ഓളം വാട്ടർ കിയോസ്കൾ സ്റ്റാപിക്കും.

പങ്കെടുക്കുന്ന എല്ലാവർക്കും അന്നദാനം നൽകുക എന്ന ലക്ഷ്യത്തോടെ
പന്തലിനോട് ചേർന്നു രണ്ടായിരത്തി അഞ്ഞൂറോളം പേർക്കുള്ള അന്നദാന പുര ഒരുങ്ങുന്നു. വിവിധ കരകളിൽനിന്നും സമാഹരിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് അന്നദാനം ക്രമികരിക്കുന്നത്. അയിരൂർ- ചെറുകോൽ കരകളെ ബന്ധിപ്പിക്കുന്ന താല്കാലിക പാലം നിർമ്മാണം ഈ മാസം പൂർത്തിയാകും. വിദഗ്ദ്ധ
ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും ആംബുലൻസ് സൗകര്യത്തോടെ കൂടിയും ഉള്ള ആയുർവേദ, അലോപ്പതി, ഹോമിയോ ഡിസ്‌പെൻസറികൾ പന്തലിനോട് ചേർന്നു ക്രീമികരിക്കും. റെയിൽവേ സ്റ്റേഷനിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പരിഷത്ത് നഗറിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് ഉണ്ടായിക്കും.

ഇരുപതിനായിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് ഏരിയ ക്രമീകരിക്കും. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് പരിഷത്ത് നടത്തുന്നത്. മാലിന്യ നിർമാർജനത്തിന് 101 അംഗ ഹരിത കർമ്മ സേന അംഗങ്ങളുടെ സേവനം ലഭ്യമാക്കും. പന്തലിലും നഗരിലും 500 ഓളം മാലിന്യ സംഭരണ ബിന്നുകൾ സ്റ്റാപിക്കും. ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ. ആർ വിക്രമൻ പിള്ള, ട്രഷറർ റ്റി. കെ സോമനാഥൻ നായർ, വൈസ് പ്രസിഡന്റ്‌മാരായ മാലേത്തു സരളാദേവി എക്സ്. എം എൽ എ, കെ.കെ. ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ. ഡി രാജഗോപാൽ, കെ ആർ വേണുഗോപാൽ, ജി. രാജ്കുമാർ, പന്തൽ – സ്റ്റാൾ ജനറൽ കൺവീനർ ജോതിസ് വി പിള്ള, വി. കെ രാജഗോപാൽ, ജി കൃഷ്ണകുമാർ, ശ്രീജിത്ത്‌ അയ്‌രൂർ, അനിരാജ് ഐക്കര, അഡ്വ. കെ ജയവർമ്മ, കെ എസ് സദാശിവൻ നായർ, എം ആർ ജഗൻമോഹൻദാസ്, എൻ. ജി ഉണ്ണികൃഷ്ണൻ, പി എൻ സോമൻ, ശ്രീകുമാർ ഇരുപ്പക്കാട്ട്, രത്നമ്മ വി പിള്ള, രാധാ എസ് നായർ, രമാ മോഹൻ, അഡ്വ. പി ലളിതാമണി, വിലാസിനി രാമചന്ദ്രൻ, പ്രസന്ന വേണുഗോപാൽ, രാധാമണിയമ്മ, ഗിരിജാ കുമാരി ആർ, പ്രീത ബി നായർ, ഓമന രാധാകൃഷ്ണൻ, പുഷ്പ അനിൽ, ദീപ എസ് നായർ, പദ്മിനി ആർ നായർ, വി ആർ മോഹനൻ നായർ, പി എൻ രഘുമൻത്തൻ നായർ, അശോക് കെ നായർ, രവി കുന്നേക്കാട്ട്, ജി രമേശ്, വിജയാനന്ദൻ നായർ, ജി ഉണ്ണികൃഷ്ണൻ, ടി വി പുരുഷോത്തമൻ നായർ, അഡ്വ എം എൻ ബാലകൃഷ്ണൻ നായർ, എം ഹരിഹരൻ, കൊന്നിയൂർ വിജയകുമാർ, കെ ആർ ശിവൻകുട്ടി നായർ, ടി വി ഗോപകുമാർ, രാധാകൃഷ്ണൻ നായർ, പി വി സോമൻ, ഗോപാലകൃഷ്ണൻ നായർ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...