പതിനൊന്ന് വയസുകാരനെ വഴിയില്‍ തടഞ്ഞുവെച്ച്‌ മര്‍ദ്ദിച്ചു ; ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി അക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

വട്ടിയൂര്‍ക്കാവ് : പതിനൊന്ന് വയസുകാരനെ വഴിയില്‍ തടഞ്ഞുവെച്ച്‌ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്ത് പോലീസ്. പ്രദേശവാസികളായ അഞ്ചു പേര്‍ക്കെതിരെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തത്. നെട്ടയം കല്ലിംഗവിള സ്വദേശിയായ അനില്‍ കുമാര്‍, ശ്യാമള, ഇവരുടെ മകന്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പ്രദേശവാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ബാലസംഘം നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപം വച്ച്‌ അയല്‍വാസിയായ യുവാവ് തടഞ്ഞുനിര്‍ത്തി കവിളില്‍ അടിക്കുകയായിരുന്നു. അഭിജിത്ത് വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.രാത്രി എട്ടുമണിയോടെ മര്‍ദ്ദിച്ചയാളുടെ നേതൃത്വത്തിലുള്ള സംഘം അനില്‍കുമാറിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അനില്‍കുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. അനില്‍കുമാറിന് മൂക്കിനും അഭിജിത്തിന് മുഖത്തും ശ്യാമളയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...