11വയസ്സുകാരിക്കു ക്രൂര പീഡനം ; ഒത്താശ ചെയ്ത മാതാവ് അറസ്റ്റില്‍ – കാമുകന്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരി പെണ്‍കുട്ടിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പോലീസും ചേര്‍ന്ന് രക്ഷപെടുത്തി. അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ കാമുകന്‍ ഒളിവില്‍ ആണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നും മലപ്പുറം മങ്കടയില്‍ ഉള്‍നാടന്‍ മേഖലയില് വന്ന് വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 11 കാരിയായ മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇവിടെ കാമുകന് ഒപ്പം ലിവിംഗ് ടുഗദര്‍ ആയാണ് കഴിഞ്ഞിരുന്നത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞിരുന്നില്ല.

പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ കഴിയാത്ത വിധത്തില്‍ വലിയ മതിലും വളര്‍ത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗിക പീഡനവും ശാരീരിക മര്‍ദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങള്‍ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയര്‍മാന്‍ അഡ്വ.ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു. ‘പെണ്‍കുട്ടി അതി ക്രൂരമായി പലവട്ടം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമം മാത്രമല്ല ലൈംഗിക പീഡനം തന്നെ അനുഭവിച്ചിട്ടുണ്ട്. അതിന് പുറമെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ശരീരത്തില്‍ അതിന്റെ എല്ലാം പാടുകള്‍ ഉണ്ട്. വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും വിവരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുവതിയുടെ അച്ഛനായ കുട്ടിയുടെ മുത്തച്ഛനാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പോലീസ് സഹായത്തോടെ രക്ഷപെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ ഏറെ കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം ആണ് പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരയായ പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി. ഗുരുതരമായ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. സ്വന്തം മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത്‌ അറസ്റ്റിലായ അമ്മയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. പ്രതിയായ കാമുകന്‍ പാലക്കാട് സ്വദേശി പള്ളിയാലില്‍ ബിനീഷിനായി അന്വേഷണം ഊര്‍ജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...