സം​സ്ഥാ​ന​ത്ത്​ 12694 പേ​ർ​ക്ക്​ കൂ​ടി പനി ; 55 പേർക്ക്​ ഡെങ്കിപ്പനി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ 12694 പേ​ർ​ക്ക്​ കൂ​ടി പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​തേ​ടി. ത​ല​സ്ഥാ​ന​ത്ത്​ ര​ണ്ട്​ പ​നി മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മ​ല​പ്പു​റ​ത്ത്​ 2192 ഉം ​കോ​ഴി​ക്കോ​ട്​ 1497 ഉം ​ക​ണ്ണൂ​രി​ൽ 1093 ഉം ​എ​റ​ണാ​കു​ള​ത്ത്​ 1065 ഉം ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ 812 ഉം ​പേ​ർ​ക്കാ​ണ്​ പ​നി​ബാ​ധ. 240 പേ​ർ കി​ട​ത്തി ചി​കി​ത്സ​ക്കും വി​ധേ​യ​മാ​യി. 55 പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 250 പേ​രാ​ണ്​ ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​തേ​ടി​യ​ത്. എ​റ​ണാ​കു​ള​ത്താ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ; 25 പേ​ർ. തൃ​​ശൂ​രി​ൽ 11 നും ​മ​ല​പ്പു​റ​ത്ത്​ ആ​റും പ​ത്ത​നം​തി​ട്ട​യി​ലും ആ​ല​പ്പു​ഴ​യി​ലും നാ​ലു​വീ​ത​വും കേ​സു​ണ്ട്.

മൂ​ന്നു​ പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്ത്​ ര​ണ്ടും ആ​ല​പ്പു​ഴ​യി​ൽ ഒ​ന്നും. മൂ​ന്നു​ പേ​ർ​ക്ക്​ എ​ച്ച്​1 എ​ൻ1 ഉം ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു.എലിപ്പനിക്കേസുകൾ ഉയർന്നേക്കുമെന്ന്​ ആരോഗ്യവകുപ്പ് മ​ഴ ശ​ക്ത​മാ​യ​തോ​ടെ എ​ലി​പ്പ​നി​ക്കേ​സു​ക​ൾ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം ഇ​തു​വ​രെ 627 പേ​ർ​ക്കാ​ണ്​ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 32 മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. രോ​ഗാ​ണു​ക്ക​ളു​ള്ള എ​ലി​മൂ​ത്രം മ​ണ്ണി​ലും മ​ഴ പെ​യ്ത് വെ​ള്ള​ത്തി​ലും ക​ല​രു​ന്ന​താ​ണ്​ ഭീ​ഷ​ണി. എ​ലി​മാ​ള​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തോ​ടെ ഇ​വ പു​റ​ത്തേ​ക്ക്​ വ​രി​ക​യും വെ​ള്ളം വ്യാ​പ​ക​മാ​യി എ​ലി​മൂ​ത്രം​കൊ​ണ്ട്​ നി​റ​യു​ക​യും ചെ​യ്യും. കെ​ട്ടി​ക്കി​ട​ക്കു​ന്ന ജ​ല​ത്തി​ലും ഈ​ര്‍പ്പ​മു​ള്ള മ​ണ്ണി​ലും ര​ണ്ടു മാ​സ​മെ​ങ്കി​ലും എ​ലി​പ്പ​നി രോ​ഗാ​ണു ഭീ​ഷ​ണി നി​ല​നി​ല്‍ക്കും. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം. ജൂ​ണി​ൽ 166 പേ​ർ​ക്കാ​ണ്​ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...