വഴിക്കടവിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസ് : നാല് പ്രതികൾക്ക് 24 വർഷം വീതം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഏറനാട് സ്വദേശി നവാസ് ഷരീഫ്, തിരൂർ സ്വദേശി ഷഹദ്, കൊണ്ടോട്ടി സ്വദേശി അബ്ദുൾ സമദ്, കൊയിലാണ്ടി സ്വദേശി അമൽ രാജ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2022 ആഗസ്ത് 11നാണ് വഴിക്കടവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ കെ എൻ റിമേഷും സംഘവും ചേർന്ന് കഞ്ചാവ് പിടികൂടിയത്. സ്റ്റേറ്റ് സ്ക്വാഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടു കാറുകളിലായി പ്രതികൾ കൊണ്ടുവന്ന 129.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

മൂന്നാം പ്രതിയായ മുഹമ്മദ് ഷഫീഖ് ഒഴികെ ബാക്കിയുള്ളവർക്കാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഷഫീഖിനെ പ്രത്യേകമായി പിന്നീട് വിചാരണ നടത്തും. മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ് എം പി ജയരാജ് ആണ് വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ചത്. എൻഡിപിഎസ് നിയമം 20 (b) ii (C ), 29 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.‍ ഉത്തര മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ ബൈജുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...