വാളയാറിലെ ഉള്‍വനത്തില്‍ കണ്ടെത്തിയത് 13,000 കഞ്ചാവ് ചെടികള്‍ ; രണ്ടേക്കറില്‍ തടമെടുത്ത് നട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഉൾവനത്തിൽ തടമെടുത്ത് നട്ട രണ്ടാഴ്ച വളർച്ചയെത്തിയ 13,000 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. വാളയാർ റേഞ്ചിനുകീഴിലെ പുതുശ്ശേരി നോർത്ത് സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന വടശ്ശേരി മലവാരത്തുള്ള താന്നി പ്ലേസ് ഭാഗത്താണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടേക്കർസ്ഥലത്ത് 800 തടങ്ങളിലായാണ് കഞ്ചാവ് ചെടികൾ നട്ടത്. നടാനായി തയ്യാറാക്കിയ ആയിരം തൈകളും വനംവകുപ്പിന്റെ നേതൃത്വത്തിൽ കത്തിച്ച് നശിപ്പിച്ചു. അടുത്തുണ്ടായിരുന്ന ഷെഡ്ഡും നശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

കഴിഞ്ഞയാഴ്ച നർക്കോട്ടിക് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതേ സ്ഥലത്ത് പരിശോധനയ്ക്കായി പോയിരുന്നു. എന്നാൽ, കഞ്ചാവ് ചെടികൾ കണ്ടെത്താനായിരുന്നില്ല. മാത്രമല്ല മഞ്ഞും മഴയും കാരണം ഒരുരാത്രി മുഴുവൻ വനത്തിനകത്ത് അകപ്പെട്ടുപോയത് പരിഭ്രാന്തി പരത്തിയിരുന്നു. പാലക്കാട് ഡി.എഫ്.ഒ  കുറാ ശ്രീനിവാസ്, ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ ജി.ശിവപ്രസാദ് എന്നിവരുടെ നിർദേശപ്രകാരം വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ യു.ആഷിഖ് അലിയുടെ നേതൃത്വത്തിൽ മൂന്നുദിവസം മുൻമ്പാണ് 20 പേരടങ്ങുന്ന വനപാലകസംഘം കാട്ടിലേക്ക് തെരച്ചിലിനായി പോയത്. ആറുകിലോമീറ്റർ മലകൾ കയറിയിറങ്ങിയും മറ്റുമാണ് കാട്ടുവഴികളിലൂടെ പോയത്. വഴിയിൽ കാട്ടാനകളെ കണ്ടെങ്കിലും അപായമുണ്ടായില്ല.

കഞ്ചാവ് നട്ടുപിടിപ്പിച്ച സ്ഥലത്ത് കഞ്ഞിവെച്ച് കഴിച്ചതിന്റെ സൂചനകൾ കണ്ടെത്തിയതായി വനംവകുപ്പധികൃതർ പറഞ്ഞു. പരിശോധകസംഘമെത്തുന്ന വിവരം അറിഞ്ഞതിനാൽ രക്ഷപ്പെട്ടതാകാമെന്നണ് കരുതുന്നത്. വാളയാർ റേഞ്ചിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുശ്ശേരി നോർത്ത് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഇബ്രാഹിം ബാദുഷ, ബി.എഫ്.ഒ മാരായ സി.രാജേഷ് കുമാർ, കെ.രജീഷ്, ആർ.ബിനു, കെ.ഗിരീഷ്, വി.ഉണ്ണിക്കൃഷ്ണൻ, എ.ബി ഷിനിൽ, റിസർവ് ഫോറസ്റ്റ് വാച്ചർമാരായ ഐ.അബ്ദുൾ സലാം, ആർ.കൃഷ്ണകുമാർ, താത്കാലിക വാച്ചർമാരായ ചടയൻ, രംഗപ്പൻ, ആറുച്ചാമി, ബാബു, മണികണ്ഠൻ, സെൽവൻ, പരമേശ്വരൻ, അനീഷ്, സതീഷ് എന്നിവർ പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...