ഗുജറാത്തിൽ ക്ലിനിക്കുകൾ നടത്തിയ 14 വ്യാജ ഡോക്ടർമാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുജറാത്തിലെ സൂറത്തിൽ 70,000 രൂപയ്ക്ക് വ്യാജ മെഡിക്കൽ ബിരുദം വിതരണം ചെയ്ത സംഘത്തെയും ആ ബിരുദങ്ങൾ ഉപയോഗിച്ച് ക്ലിനിക്കുകൾ നടത്തിയ 14 വ്യാജ ഡോക്ടർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ മൂന്ന് പേർ വ്യാജ മെഡിക്കൽ ബിരുദവുമായി അലോപ്പതി ചികിത്സ നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസും റവന്യൂ വകുപ്പും ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തി. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കാൻ പറഞ്ഞപ്പോൾ ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിക്കൽ ബോർഡ് എന്ന പേരിൽ നൽകിയ സർട്ടിഫിക്കറ്റാണ് ഇവർ അധികൃതരെ കാണിച്ചത്. എന്നാൽ ഗുജറാത്തിൽ അങ്ങനെയൊരു സ്ഥാപനം ഇല്ലായിരുന്നതായി അധികൃതർക്ക് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രമേശൻ എന്നയാളാണ് 70,000 രൂപക്ക് തനിക്ക് ഈ സർട്ടിഫിക്കറ്റ് തരപ്പെടുത്തി തന്നതെന്നു വ്യാജ ഡോക്ടർ മൊഴി നൽകി.

തുടർന്ന് വ്യാജ മെഡിക്കൽ പഠന സർട്ടിഫിക്കറ്റ് വിതരണം ചെയ്ത രമേശിനെയും കൂട്ടാളികളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ ഈചോദ്യം മചെയ്തതിൽ നിന്നും , ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ക്ലിനിക്കുകൾ നടത്തിയിരുന്ന 14 വ്യാജ ഡോക്ടർമാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥാപിച്ച മെഡിക്കൽ ബോർഡിൽ 1200 പേർ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത രേഖകളിലൂടെ വെളിവായത്.സംഭവത്തിൽ ഇനിയും ആളുകൾ പിടിയിലാകാനുണ്ടെന്നും , അന്വേഷണം ഊര്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....