ജാര്‍ഖണ്ഡ് സ്വദേശിനിയായ 14-കാരി ഇലന്തൂര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജാര്‍ഖണ്ഡ് സ്വദേശിനിയായ 14-കാരി ഇലന്തൂര്‍ വീട്ടില്‍ തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡില്‍ ജോലിയുണ്ടായിരുന്ന മലയാളിയായ അധ്യാപികയ്‌ക്കൊപ്പം താമസിച്ചിരുന്ന പാര്‍വതി നായകാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപിക ജാര്‍ഖണ്ഡില്‍ ജോലിയിലുണ്ടായിരുന്നപ്പോള്‍ മാതാപിതാക്കള്‍ മരിച്ച പാര്‍വതിയെ ഏറ്റെടുത്തതാണ്. ഇലന്തൂര്‍ സ്വദേശിയുമായുള്ള വിവാഹത്തിന് ശേഷം അധ്യാപിക നാട്ടിലേക്ക് മടങ്ങി.

ഭര്‍ത്താവിനൊപ്പം ഇലന്തൂരില്‍ താമസമാക്കിയപ്പോള്‍ കുട്ടിയെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നാട്ടില്‍ കൊണ്ടുവന്നു. അടുത്തിടെ കുട്ടിയെ ഏറ്റെടുക്കാനും ജാര്‍ഖണ്ഡിലേക്ക് തിരിച്ചു കൊണ്ടുപോകാനും പാര്‍വതിയുടെ പിതൃസഹോദരന്‍ തയ്യാറായി. ഇത് കുട്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

തിരികെ പോകുന്നതുമായി ബന്ധപ്പെട്ട് ഏതാനുംദിവസങ്ങളായി കുട്ടി മനോവിഷമത്തിലായിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി ആറന്മുള പോലീസ് പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകളോ, മറ്റോ ഇല്ലെന്നും തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തുമെന്നും ആറന്മുള സി.ഐ. പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത് നിരവധി...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...