കേരള രാഷ്ട്രീയത്തില്‍ സംപൂജ്യരായി നല്‍ക്കുമ്പോഴും വരും കാലങ്ങളില്‍ തങ്ങള്‍ക്കിട്ട് പണിയുന്നവരെ തിരിച്ചും പണിയണo : ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തില്‍ സംപൂജ്യരായി നല്‍ക്കുമ്പോഴും വരും കാലങ്ങളില്‍ തങ്ങള്‍ക്കിട്ട് പണിയുന്നവരെ തിരിച്ചും പണിയണമെന്ന് ആഹ്വാനം ചെയ്ത് ആര്‍ എസ് പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. എല്‍ ഡി എഫിനും യു ഡി എഫിനും ഒപ്പം നിന്നപ്പോഴുള്ള അനുഭവവും അദ്ദേഹം പൊതുവേദിയില്‍ പങ്കുവച്ചു.

എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ വ്യത്യാസമുണ്ട്. എല്‍.ഡി.എഫില്‍ നിന്നിരുന്നപ്പോള്‍ ഓരോ വര്‍ഷം കഴിയുന്തോറും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞു. യു.ഡി.എഫില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും അവര്‍ റിബലുകളെ നിറുത്തി കാലുവാരി പണിയും. കോണ്‍ഗ്രസ് ആര്‍.എസ്.പിയെ കാലുവാരിയാല്‍ അതുപോലെ തിരിച്ചും കാലുവാരണമെന്ന അടവു നയം പരസ്യമായി പറയാനും ഷിബു ബേബിജോണ്‍ മടിച്ചില്ല.

ആര്‍.എസ്.പി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു ഷിബുവിന്‍റെ ആഹ്വാനം. സമാപന ചടങ്ങില്‍ ദൃശ്യമാധ്യമങ്ങളില്ലെന്ന് ഉറപ്പായതോടെയാണ് ഷിബു നിലവില്‍ യുഡിഎഫിന്‍റെ ഭാഗമാണെങ്കിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. നമുക്കിട്ട് പണിയുന്നവന്മാര്‍ക്ക് നമ്മള്‍ തിരിച്ചും പണികൊടുക്കണം. എന്നാല്‍ പണിയുന്നത് അവന്മാര്‍ നിറുത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പണിതാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ച്‌ പണികൊടുക്കണം.

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുന്‍ മന്ത്രി ബാബു ദിവാകന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി മത്സരിച്ച സീറ്റുകളില്‍ മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് നിഷ്‌ക്രിയമായെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...