പോപ്പുലര്‍ ഫ്രണ്ട് അക്രമം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പുനരന്വേഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയിരിക്കെ ജില്ലയില്‍ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകള്‍ പുനഃപരിശോധിക്കുന്നു. സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രരഹസ്യാന്വേഷണവിഭാഗവും സംസ്ഥാന പോലീസും സംയുക്തമായി അന്വേഷണമാരംഭിച്ചത്. ക്ഷേത്രസംരക്ഷണ സമിതി നേതാവ് പുന്നാട് അശ്വിനി കുമാറിന്റെത് ഉള്‍പ്പെടെയുള്ള ആറുകൊലപാതകങ്ങളിലെ തീവ്രവാദസാന്നിദ്ധ്യമാണ് അന്വേഷിക്കുക.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം എണ്‍പതുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഈ അക്രമങ്ങള്‍ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്ന ഗറില്ലാ മോഡലാണെന്ന് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന ഹര്‍ത്താലുകളിലാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജില്ലയിലെ ചില പി.എഫ്.ഐ സ്വാധീനകേന്ദ്രങ്ങളില്‍ തമ്പടിച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്താതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് വ്യാപകമായി പെട്രോള്‍ ബോംബുകള്‍ പ്രയോഗിച്ചതിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തല്‍. നേരത്തെ ആസൂത്രണം ചെയ്താണ് പെട്രോള്‍ ബോംബുകള്‍ നിര്‍മ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ശക്തികേന്ദ്രങ്ങളില്‍ സംഘടിക്കുന്ന പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലാണ് ആക്രമണത്തിന് പോകുന്നതെന്നും ബോംബേറ് നടത്തിയതിനു ശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സുരക്ഷിതരായി തിരികെയെത്തിയതായും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...