പാലക്കാട് : കൊഴിഞ്ഞാമ്പറയിൽ നിന്ന് 1400 ലിറ്റർ സ്പിരിറ്റ് പിടികൂടി. സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട്പേർ പിടിയിലായി. തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾ ലഭിച്ചത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.വണ്ണാമടയിലെ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവർ പിടിയിലായി.
പാലക്കാട് നിന്ന് 1400 ലിറ്റർ സ്പിരിറ്റ് പിടികൂടി
RECENT NEWS
Advertisment



























