അശ്ലീലസിനിമയില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പറഞ്ഞ് റോസ്ലിയെ ഷിഹാബ് വലയില്‍ വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അശ്ലീലസിനിമയില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പറഞ്ഞ് റോസ്ലിയെ ഷിഹാബ് വലയില്‍ വീഴ്ത്തി. തിരുവല്ലയിലെ നരബലി ഇടനിലക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളായിരുന്നു നടത്തിയത്. ആദ്യം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വെെദ്യനെ വിശ്വസിപ്പിച്ചു.

സിദ്ധനെ ബന്ധപ്പെടാൻ സ്വന്തം നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് എന്ന ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടിൽ ഐശ്വര്യം വരാൻ റഷീദ് വെെദ്യൻ്റെ മുന്നിൽവെച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. റഷീദിൻ്റെ സംസാരത്തിലും പ്രവർത്തിയിലും വെെദ്യനും കുടുംബവും വീഴുകയായിരുന്നുവെന്നും എതിർക്കാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് സൂചനകൾ.

കൂടുതൽ പരിചയപ്പെടലിനു ശേഷം മനുഷ്യ ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നു വെെദ്യനേയും കുടുംബത്തേയും ഷിഹാബ് വിശ്വസിച്ചു. നരബലിക്കുള്ള സ്ത്രീകളെ ബലിക്കായി താൻ കൊണ്ടുവരാമെന്നും ഷിഹാബ് വാക്കു നൽകുകയായിരുന്നു. അതിനുശേഷമാണ് ഇയാൾ ഇരകളായ സ്ത്രീകളെ സ്വാധീനിച്ച് വലയിലാക്കിയത്. പണത്തിന് അത്യാവശ്യമുള്ള റോസ്‌ലിയെ അശ്ലീല പടത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഷിഹാബ് സ്വാധീനിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...