കൊച്ചി : സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ തുടരും. ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 15 വരെയായിരിക്കും നിരോധനാജ്ഞ തുടരുക. നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരിക്കും 15 ദിവസം കൂടി നിരോധനാജ്ഞ തുടരുക.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരുമെന്നും ബാക്കി കാര്യങ്ങള്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ഇതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. നിലവിലുള്ളതു പോലെ നിരോധനാജ്ഞ നീട്ടുമ്പോള്‍ വിവാഹച്ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകള്‍ 20 പേരെയും മാത്രമെ അനുവദിക്കൂ. മാത്രമല്ല പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാനും അനുവദിക്കില്ല.