കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം വാങ്ങിയത് കോളേജ് വിദ്യാര്‍ഥി ; ഫീസടയ്ക്കാന്‍ വേണ്ടിയെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങി. സംഭവത്തില്‍ ബിരുദവിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാര്‍ഥിയുമായ സുനില്‍ കുമാര്‍ (21), സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികല്‍ സ്വദേശി നാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കോളേജില്‍ ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ്  കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഈ മാസം രണ്ടിനാണ് സംഭവം. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. കമ്പനി ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തിരുന്നു. കുട്ടിയുടെ ഫോണില്‍ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ഒടുവില്‍ പണംനല്‍കി പിതാവ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ഇവരില്‍നിന്ന് 9 ലക്ഷം രൂപയും പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...