ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ; വിളംബര ജാഥ നടത്തി റാന്നി ഉപജില്ല.

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ്,വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിവസം മുതൽ കേരളപ്പിറവി വരെ നടക്കുന്ന ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ മുന്നോടിയായുള്ള അധ്യാപക പരിവർത്തന പരിപാടി സമാപിച്ചു. റാന്നി ഉപജില്ലയിലെ ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള അധ്യാപകർക്കാണ് പരിശീലനം നൽകിയത്. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും അധ്യാപകർ അഭിസംബോധന ചെയ്യും. ഇവർക്കായി അരമണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലന മോഡ്യൂൾ എസ്. സി. ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി നൽകി.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളും സ്കൂൾതല ജന ജാഗ്രതാ സമിതികൾ രൂപീകരിച്ചു. പിടിഎ പ്രസിഡൻറ് അദ്ധ്യക്ഷനും പ്രഥമ അധ്യാപകൻ / പ്രിൻസിപ്പാൾ കൺവീനറും ആയാണ് ജന ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നത്. ലഹരി വിമുക്ത ക്യാമ്പയിൻ പ്രചരണാർത്ഥം അധ്യാപകർ റാന്നിയിൽ വിളംബരജാഥ നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, റാന്നി ബി പി സി ഷാജി എ. സലാം, എം എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടീന എബ്രഹാം,ഷൈലു ചെറിയാൻ, റഹ്മത്തുള്ള ഖാൻ, ലിബി കുമാർ, സ്മിജു ജേക്കബ്, എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...