ചാറ്റിങ്​ ചോദ്യം ചെയ്​ത സഹോദരനെ 15കാരി ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊന്നു

For full experience, Download our mobile application:
Get it on Google Play

റായ്ബറേലി: ആണ്‍സുഹൃത്തുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ചോദ്യംചെയ്ത സഹോദരനെ 15 കാരി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. 9 കാരനായ സഹോദരനെയാണ് പെണ്‍കുട്ടി ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ആയിരുന്നു സംഭവം.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടി മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും സഹോദരന്‍ ശ്രദ്ധിച്ചിരുന്നു. അടുത്തിടെ ഇക്കാര്യം സഹോദരന്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശകാരിച്ചു.

വ്യാഴാഴ്ചയും മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം പെണ്‍കുട്ടി സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു. ഇത് കണ്ടെത്തിയ ഒമ്പത് വയസ്സുകാരന്‍ സഹോദരിയെ ചോദ്യംചെയ്യുകയും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പെണ്‍കുട്ടി ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കി സഹോദരനെ കൊലപ്പെടുത്തുകയുമായിരുന്നു.

സഹോദരന്‍ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം വീട്ടിലെ സ്‌റ്റോര്‍ റൂമില്‍ ഒളിപ്പിച്ചു. പിന്നീട് മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ മകനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും പിറ്റേ ദിവസം വീട്ടിലെ സ്റ്റോര്‍ റൂമില്‍നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു.

അതെ സമയം അയല്‍ക്കാരന്‍ മകനെ കൊലപ്പെടുത്തിയതാകുമെന്നായിരുന്നു മാതാപിതാക്കളുടെ സംശയം . അയല്‍ക്കാരനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ അന്വേഷണം കുടുംബാംഗങ്ങളിലേക്ക് നീണ്ടു.

ആണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ചെറിയ മുറിവുകളും പോറലുകളും ഉണ്ടായിരുന്നത് സംശയത്തിനിടയാക്കി തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ കഴുത്തിലും വയറ്റിലും കൈകളിലുമാണ് മുറിവുകളുണ്ടായിരുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തതോടെ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

അതെ സമയം സഹോദരനെ കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്നും എന്നാല്‍ ആണ്‍സുഹൃത്തുമായി സംസാരിച്ചത് മാതാപിതാക്കളോട് പറയുമെന്ന ഭയത്താല്‍ കൊലപ്പെടുത്തിയതാണെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....