കതിരൂര്‍ ബോംബ് സ്‌ഫോടനം ; തെളിവുകള്‍ നശിപ്പിക്കാന്‍ രക്തക്കറ പുരണ്ട സ്ഥലങ്ങളില്‍ മഞ്ഞള്‍പൊടി വിതറി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്‌ഫോടനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ രക്തക്കറ പുരണ്ട സ്ഥലങ്ങളില്‍ മഞ്ഞള്‍പൊടി വിതറിയിരിക്കുന്നത് പരിശോധന സംഘം കണ്ടെത്തി. സിപിഎമ്മിന് സ്വാധീനമുളള കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലായിരുന്നു ബോംബ് നിര്‍മ്മാണം നടന്നിരുന്നത്. ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തില്‍ ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. ഇന്ന് രാവിലെയോടെയാണ് പോലീസും ബോംബ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയത്.

അപകടത്തില്‍ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തും. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...