രാജസ്ഥാനിൽ നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപം; 16 കാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതില്‍ മനംനൊന്ത് രാജസ്ഥാനില്‍ 16-കാരന്‍ ജീവനൊടുക്കിയതായി പരാതി. രാജസ്ഥാനിലെ ധോല്‍പൂരിലാണ് ദാരുണ സംഭവമുണ്ടായത്. സ്‌കൂളില്‍ വെച്ച് സഹപാഠിയായ പെണ്‍കുട്ടി നിറത്തെച്ചൊല്ലി അപമാനിച്ചെന്നാണ് സൂചന. ഇതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയ രാഹുല്‍. മധ്യപ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി പഠനത്തിനായാണ് ധോല്‍പ്പൂരിലെ ബന്ധുക്കളുടെ വീട്ടില്‍ നില്‍ക്കുന്നത്. സ്‌കൂളില്‍ വെച്ച് ഒരു തര്‍ക്കത്തിനൊടുവില്‍ സഹപാഠിയായ പെണ്‍കുട്ടി രാഹുലിനെ നിറത്തിന്റെ പേരില്‍ അവഹേളിച്ചു എന്നാണ് വിവരം. ഇതില്‍ രാഹുല്‍ അതീവ ദുഖിതനായിരുന്നു. പിന്നീട് മുറിയില്‍ കയറി വാതിലടച്ച ഉറങ്ങാന്‍ കിടന്നു.

എന്നാല്‍ രാവിലെ പതിവ് പോലെ പുറത്തിറങ്ങാത്തത് കണ്ട് ബന്ധുക്കള്‍ പരിശോധിക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കൂട്ടിയെ കണ്ടെത്തുന്നത്.നിറത്തെച്ചൊല്ലി ഉണ്ടായ അധിക്ഷേപം വലിയ മാനസിക പ്രയാസം രാഹുലിന് ഉണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....