കോഴിക്കോട് വീട്ടുപടിക്കൽ നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 18 ദിവസം ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ വീടിന് സമീപത്തുനിന്നും പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നു. പതിനെട്ടു ദിവസമായിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മെയ് 15-ന് രാത്രി 10.30-ഓടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തുവെച്ച് ഒരു സംഘം യുവാക്കൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

എന്നാൽ ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനോ കൃത്യമായ വിവരം ലഭിക്കാനോ പോലീസിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള പെൺകുട്ടിയുടെ മൂക്കിൽ കറുത്ത മറുകുണ്ട്. ഏകദേശം 150 സെന്റിമീറ്റർ ഉയരമുള്ള കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987182, 9497980706, അല്ലെങ്കിൽ 0495-2371403 എന്നീ നമ്പറുകളിൽ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...