അതിരപ്പിള്ളിയിൽ ആനയെ കണ്ടെത്തുന്നതിനുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: അതിരപ്പിള്ളിയിൽ ആനയെ കണ്ടെത്തുന്നതിനുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്. സംഘം തിരിഞ്ഞാണ് വനം വകുപ്പു ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ക്വാർഡുകൾ തെരച്ചിൽ നടത്തി. അതേസമയം അതിരപ്പിള്ളി വൈശേരി മേഖലയിൽ ഇന്നും ആനക്കൂട്ടം എത്തി. ആറോളം ആനകളെ വനവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്ലാന്റേഷന് ഉള്ളിലേക്ക് കയറ്റിവിട്ടു. കഴിഞ്ഞ ദിവസം ആണ് കാട്ടാന ആക്രമണത്തിൽ വെറ്റിലപ്പാറ വൈശേരിയിൽ മോഹനൻ കൊല്ലപ്പെട്ടത്. മോഹനന്റെ വീടിന്റെ പരിസരത്ത് കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.

കൈയിൽ തീ പന്തം വെച്ച് കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് മോഹനന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാനായി വനം മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. അതിരപ്പിള്ളി മേഖല പ്രധാനപ്പെട്ട ആനത്താര കൂടിയാണ്. ഒറ്റയായും കൂട്ടമായും കാട്ടാനകൾ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. വനമേഖലയോട് ചേർന്നുള്ള ഈ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പും ട്രാഫിക് പോലിസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...