ആണ്‍സുഹൃത്ത് ശല്യം ചെയ്തു ; കൊല്ലം ചടയമംഗലത്ത് 17കാരി തൂങ്ങിമരിച്ച നിലയില്‍ , ദുരൂഹതയെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. ഇയാള്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങി നൽകിയിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാർ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍സുഹൃത്ത് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.ആണ്‍സുഹൃത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയുമായി വഴിയിൽനിന്ന് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...