ജില്ലയില്‍ 18 ആയുഷ് സ്ഥാപനങ്ങള്‍ മികവിന്റെ നിറവില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 18 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ പത്തനംതിട്ട, പള്ളിക്കല്‍, കല്ലേലി, റാന്നി അങ്ങാടി, വള്ളംകുളം, പന്തളം തെക്കേക്കര, കവിയൂര്‍, കൊറ്റനാട് ആയുര്‍വേദ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളായ പുതുശ്ശേരിമല, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂര്‍, കുറ്റപ്പുഴ, കുറ്റൂര്‍, പ്രമാടം, കുളനട, പന്തളം എന്നീ ഹോമിയോ സ്ഥാപനങ്ങളുമാണ് ജില്ലയില്‍ എന്‍ എ ബി എച്ച് അംഗീകാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപീകരിച്ചു. ഒരോ ജില്ലയിലും എന്‍ എ ബി എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേഴ്‌സിനെയും നിയോഗിച്ചിരുന്നു. നാഷണല്‍ ആയുഷ് മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ നിരന്തരമായ പരിശ്രമഫലമായാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 13 സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....