വീടിന്റെ ഗേറ്റിൽ കത്തിച്ച മൺവിളക്കിൽ നിന്ന് സാരിയിൽ തീപിടിച്ചു ; 18 വയസ്സുകാരിക്ക് ദാരുണാന്ത്യം
ഹൈദരാബാദ് : വീടിന്റെ ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെലങ്കാനയിലെ അഡഗുട്ട വെസ്റ്റേൺ ഹിൽസിൽ താമസിക്കുന്ന സായ് വെങ്കട സിന്ധുവാണ് (18) തീപ്പൊള്ളലേറ്റ് മരിച്ചത്. നവംബർ 12നാണ് സിന്ധുവിനു പൊള്ളലേറ്റത്. തുടർന്ന് ചികിത്സയിലായിരുന്നു. അഡഗുട്ടയിൽ സ്വന്തമായി വസ്ത്രശാല നടത്തുന്ന സിന്ധു രാത്രി കട അടച്ച് വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടം സംഭവിച്ചത്. വീടിന്റെ ഗേറ്റിൽ കത്തിച്ചുവച്ചിരുന്നു മൺവിളക്കിൽനിന്നും സിന്ധു ധരിച്ചിരുന്ന സാരിയിലേക്കു തീ പടരുകയായിരുന്നു. തുടർന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 16 ദിവസത്തോളം ചികിത്സയിലായിരുന്നു. ചെറുപ്രായത്തിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തിയിരുന്ന സിന്ധു നാട്ടുകാർക്ക് ഇടയിൽ ഏറെ പ്രശംസ നേടിയിരുന്നു. സിന്ധുവിന്റെ അകാല മരണം ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
വിവാഹസൽക്കാരം നടക്കുമ്പോൾ വരൻ കുഴഞ്ഞു വീണ് മരിച്ചു ; വിവാഹത്തിന്റെ രണ്ടാംനാൾ ഡോക്ടർക്ക് ദാരുണാന്ത്യം
-
ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടർ താഴേക്ക് എറിഞ്ഞു ; 28 കാരന് ദാരുണാന്ത്യം
-
മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.കെ സ്റ്റാലിനോട് അഭ്യര്‍ഥിച്ച് പ്രകാശ് രാജ്
Most read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു


