Skip to content

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.കെ സ്റ്റാലിനോട് അഭ്യര്‍ഥിച്ച് പ്രകാശ് രാജ്

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനോട് അഭ്യര്‍ഥിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. മണ്ഡല പുനര്‍നിര്‍ണയ ബില്‍ രാജ്യത്തിന് ഏറെ അപകടകരമാണെന്നും മതതീവ്രവാദ ശക്തിക്ക് ഡിഎംകെ കൂട്ടുനില്‍ക്കുന്നത് പിന്നില്‍ നിന്ന് കുത്തുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി ഇന്ത്യക്ക് തന്നെ വഴികാട്ടിയ ഡിഎംകെ, ഇപ്പോള്‍ ചരിത്രപരമായ ഒരു തെറ്റായ തീരുമാനം എടുക്കരുത്.

മതം, ഭാഷ, വംശം, ന്യൂനപക്ഷം തുടങ്ങിയവയുടെ വേര്‍തിരിവുകള്‍ രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണ്. ഇത് എല്ലാവരെയും ബോധ്യപ്പെടുത്തിയവരാണ് ഡിഎംകെ. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണക്കുന്നത് സ്വാര്‍ത്ഥമായ തീരുമാനമാണ്. ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുന്ന ഈ തീരുമാനം അംഗീകരിക്കാനാവില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഊന്നിപ്പറഞ്ഞ് അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ന് നിങ്ങള്‍ എടുക്കുന്ന തീരുമാനമാണ് അടുത്ത തലമുറയെ നിര്‍ണ്ണയിക്കാന്‍ പോവുന്നത്. അടുത്ത തലമുറ ഈ തീരുമാനം കൊണ്ട് നിങ്ങളെ എങ്ങനെ കാണണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ദയവു ചെയ്ത് തീരുമാനം പുനഃപരിശോധിക്കൂ’ -പ്രകാശ് രാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

  4. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

  5. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

Share on WhatsApp

Share this story

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.കെ സ്റ്റാലിനോട് അഭ്യര്‍ഥിച്ച് പ്രകാശ് രാജ് pathanamthittamedia.com