മണ്ഡല പുനര്‍നിര്‍ണയ ഭേദഗതി ബില്‍ ; ബിജെപി എംപിമാരുടെ യോഗം ഇന്ന് ; ശക്തമായി നേരിടാൻ ഇൻഡ്യ സഖ്യം
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ഭേദഗതി ബില്ലില്‍ വോട്ടുറപ്പിക്കാന്‍ എന്‍ഡിഎ. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി ബിജെപി എംപിമാരുടെ യോഗം ഇന്ന് ചേരും. ഡിഎംകെയും എന്‍സിപി ശരത് പവാര്‍ പക്ഷവും പിന്തുണച്ചതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായക യോഗം. ബിജെപി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എല്ലാ എംപിമാരും പങ്കെടുക്കും. ബില്ലിലെ വ്യവസ്ഥകളും വോട്ടിങ് നടപടിയും നേതാക്കള്‍ വിശദീകരിക്കും. നാളെ മുതല്‍ സമ്മേളനം അവസാനിക്കുന്നത് വരെ സഭയില്‍ ഹാജരാകാനുള്ള മൂന്ന് വരി വിപ്പും എംപിമാര്‍ക്ക് കൈമാറിയിട്ടുണ്ട്. ബില്ലില്‍ അനുകൂല നിലപാട് സ്വീകരിച്ച നേതാക്കളുമായും ബിജെപി ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നലെ ഡല്‍ഹിയിലെത്തിയ ഡിഎംകെ നേതാക്കള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. എൻസിപി എംപി സുപ്രിയ സുലെ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചും ബില്ലില്‍ ബിജെപി കെട്ടുറപ്പിക്കും. ബിജെഡി, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളുമായി നേതൃത്വം ചര്‍ച്ച നടത്തും. പ്രതിപക്ഷ പാര്‍ട്ടിയിലെ എംപിമാരെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിര്‍ത്താനുള്ള തന്ത്രവും ബിജെപി ആലോചിക്കുന്നുണ്ട്. ബില്‍ പാസാകാനുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് എന്‍ഡിഎ നേതാക്കളുടെ അവകാശവാദം.
എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ശക്തമായി നേരിടാന്‍ ഒരുങ്ങുകയാണ് ഇന്‍ഡ്യ സഖ്യം. സീറ്റുകളുടെ എണ്ണം കൂട്ടാതെ വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തി സഭയ്ക്കകത്തും പുറത്തും പ്രതിരോധം തീര്‍ക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സംയുക്ത നിലപാട് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി മണ്ഡല പുനര്‍നിര്‍ണയ ഭേദഗതി ബില്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും ബില്‍ അവതരിക്കപ്പെടുമ്പോള്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികള്‍ തന്നെ ബില്ലിന് അനുകൂലമായി നിലപാടെടുത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു





