കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
കുമ്പഴ : കുമ്പഴയിൽ കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. റാന്നി റോഡില്‍നിന്നും വന്ന മള്‍ട്ടി ആക്സില്‍ ട്രക്ക് സിഗ്നല്‍ തെറ്റിച്ച് കടന്നുപോയാണ് അപകടം ഉണ്ടാക്കിയത്. സിഗ്നല്‍ പാലിച്ചുകൊണ്ട് മലയാലപ്പുഴയില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി വേണാട് ബസിന്റെ മധ്യഭാഗത്ത് ട്രക്ക് ഇടിക്കുകയായിരുന്നു. അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചതിനെത്തുടര്‍ന്നു ബസ് കോന്നി റോഡിലേക്ക് തെറിച്ചുപോയി അവിടെനിന്നും വന്ന മറ്റൊരു മള്‍ട്ടി ആക്സില്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവര്‍ക്കും വനിതാ കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്കുകള്‍ ഉണ്ട്. എല്ലാവരെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുമ്പഴയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ അശ്രദ്ധമായി കടന്നുവരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജംഗ്ഷനിലെ ഗതാഗത സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
കോന്നി ഗ്രാമപഞ്ചായത്തിൽ വി.ബി – ജി റാം ജി പദ്ധതി : ജനപ്രതിനിധികൾക്കും മേറ്റുമാർക്കും ശിൽപശാല നടന്നു
-
മാതാപിതാക്കൾക്ക് സ്ഥിരജോലിയുണ്ടെന്ന കാരണത്താൽ ഭിന്നശേഷി പെൻഷൻ നിഷേധിക്കുന്നത് അനീതി : അഡ്വ.പഴകുളം മധു എം.എൽ.എ.
-
ശബരിമല പാതകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു : സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് എസ്.ഡി.പി.ഐ.
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്


