Skip to content

പാലക്കാട് ഒമ്പതാം ക്ലാസുകാരൻ തോക്കുമായി സ്കൂളിലെത്തിയത് നടൻ വിജയിയെ അനുകരിക്കാനെന്ന് പോലീസ്

കൂറ്റനാട്: പാലക്കാട് ജില്ലയിലെ പരുതൂര്‍ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരൻ തോക്കിൽനിന്ന് വെടിയുതിർത്ത സംഭവത്തിന്‍റെ ചുരുളഴിച്ച് പോലീസ്. വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ നടൻ വിജയിയുടെ കടുത്ത ആരാധകനാണ്. അതിനിടെ ലിയോ സിനിമയില്‍ തോക്ക് ഇടതുകൈകൊണ്ട് കറക്കി ഷൂട്ട് ചെയ്യുന്ന ഒരുരംഗമുണ്ട്. കൂട്ടുകാര്‍ക്കിടയില്‍ ഹീറോ പരിവേഷം ലഭിക്കാന്‍ അത്തരത്തില്‍ ഒരു ശ്രമം നടത്തിയെന്നാണ് പോലീസിന് മൊഴി നൽകിയത്. ഇടവേള സമയത്ത് ക്ലാസ് മുറിയില്‍ ഇതുപോലെ ഇടതു കൈകൊണ്ട് തോക്ക് കറക്കിയപ്പോള്‍ 11 ഹോളുകള്‍ തിരിയുന്നതിനിടെ ആദ്യവെടിപൊട്ടി. അധികം ശബ്ദം ഇല്ലാതിരുന്നതിനാല്‍ അത്രകാര്യമാക്കിയില്ല.  ഈ സംഭവത്തിനുശേഷം അധ്യാപിക എത്തി ക്ലാസെടുത്തുപോവുകയും ചെയ്തു. അതിനുശേഷം വീണ്ടും പ്രകടനം നടത്തവെയാണ് അപകടം പറ്റിയത്.

വിദ്യാര്‍ഥിയുടെ പിതാവ് നാല് വര്‍ഷമായി രോഗിയായതിനാല്‍ ചികിത്സതേടിയുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാര്‍ക്ക്. എന്നാല്‍ പിതാവിന്‍റെ കൈവശം തോക്കുണ്ടന്ന് മനസിലാക്കിയ വിദ്യാര്‍ഥി അത് കൂട്ടുകാരുമായി പങ്കിട്ടിരുന്നു. അതിനിടെ ഒക്ടോബര്‍ ഏഴിന് പിതാവിന്‍റെ മരണശേഷം എങ്ങിനെയോ തോക്ക് കൈവശപെടുത്തി സ്കൂളിലേക്ക് കൊണ്ടുവരികയും സുഹൃത്തുക്കളുടെ മുന്നിൽ പ്രദർശിപ്പിക്കുകയുമായിരുന്നു. അതിനിടെയാണ് അപകടം. തോക്ക് ആരുണ്ടാക്കിയെന്നും അതിലെ ഉണ്ടകള്‍ എവിടെനിന്നും കിട്ടിയെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്. അതേസമയം വെടിയേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ ശരീരത്തില്‍ നിന്നു നീക്കം ചെയ്ത വെടിയുണ്ട തൃത്താല പോലീസ് ശേഖരിച്ചു. വെടിയുണ്ട സീൽ ചെയ്ത് പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ശേഷം തൃശൂരിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനക്കായി അയക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  4. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  5. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

Share on WhatsApp

Share this story

പാലക്കാട് ഒമ്പതാം ക്ലാസുകാരൻ തോക്കുമായി സ്കൂളിലെത്തിയത് നടൻ വിജയിയെ അനുകരിക്കാനെന്ന് പോലീസ് pathanamthittamedia.com