Skip to content

121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ. 121 കിലോ സ്വർണാഭരണങ്ങളാണ് സംഭാവനയായി നൽകിയത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവനയാണ് ഇത്. ചെന്നൈ സ്വദേശി വർധമാൻ ജയിൻ ആണ് വഴിപാട് സമർപ്പിച്ചത്. 9 സെറ്റുകളായി 45 ആഭരണങ്ങളാണ് സംഭാവന നൽകിയത്. ഇവയുടെ ഏകദേശ മൂല്യം 150 കോടി രൂപയിലേറെ വില വരും. സംഭാവന വിവരം പുറത്തുവന്നിരുന്നെങ്കിലും ജയിനിന്റെ പേര് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് സംഭാവന കൈമാറിയത്.

പ്രതിഷ്ഠയിൽ അണിയിക്കുന്നതിനായി പ്രത്യേകമായി ഡിസൈൻ ചെയ്തവയാണ് ഈ ആഭരണങ്ങളെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ശ്രീവരി കിരീടം, പദ്മ പാഡലു അടക്കമുള്ളവയാണ് ആഭരണങ്ങൾ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിആർടി ജ്വല്ലറിയാണ് ആഭരണങ്ങൾ നിർമ്മിച്ചത്. കനത്ത സുരക്ഷയിൽ ഇവ തിരുപ്പതിയിലെത്തിച്ചതും ജ്വല്ലറി ജീവനക്കാരാണ്. വെള്ളിയാഴ്ച മുതൽ പ്രതിഷ്ഠയിൽ പുതിയ ആഭരണങ്ങൾ അണിയിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ pathanamthittamedia.com