ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
ഗാസിയാബാദ്: തുടർച്ചയായി അസുഖം പിടിപെട്ടതിനെ തുടർന്ന് വ്യവസായി നടത്തിയ മെഡിക്കൽ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്. സ്വന്തം ഭാര്യ തന്നെ ഇയാളെ സാവധാനം വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു! ഭർത്താവിനെ മാത്രമല്ല, സ്വന്തം മകനെയും അനന്തരവനെയും ഇവർ ഇത്തരത്തിൽ ഇല്ലാതാക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ 6 കോടി രൂപ വിലമതിക്കുന്ന ട്രാവൽ ഏജൻസിയും 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും തട്ടിയെടുക്കാനായിരുന്നു ക്രൂരത. ഇതിനായി ഭാര്യ തിരഞ്ഞെടുത്തതാകട്ടെ ‘ഈയ’വും. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത ഇന്ദിരാപുരം പോലീസ് പ്രതിയായ രേണു ഭട്നാഗറിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വസുന്ധര സ്വദേശിയായ സുശീൽ കുമാർ ഭട്നാഗറിന് ഇടയ്ക്കിടെ അകാരണമായി അസുഖം പിടിപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഇയാളുടെ മകനും അനന്തരവനും സമാനമായ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. തങ്ങളുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിച്ചതിൽ സംശയം തോന്നിയ സുശീൽ വിശദമായ ആരോഗ്യപരിശോധനയ്ക്ക് വിധേയനായി. പിന്നാലെ വന്ന പരിശോധനാ ഫലം കുടുംബത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. സുശീലിന്റെ ശരീരത്തിൽ മാരകമായ അളവിൽ ഈയത്തിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഭക്ഷണത്തിലൂടെ വിഷം നൽകി അപായപ്പെടുത്താനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ സുശീൽ, പോലീസിൽ പരാതി നൽകി. തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ഭാര്യ രേണുവും കുടുംബാംഗങ്ങളും ചേർന്ന് ശ്രമിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടു മാസത്തിനു ശേഷം പോലീസ് രേണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ രേണു കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല
-
മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം : കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ അറസ്റ്റിൽ





