വി ഡി – രമേശ് ചെന്നിത്തല – സണ്ണി ജോസഫ് അതിനിർണായക ചർച്ച ; യുഡിഎഫിൽ കടുത്ത ഭിന്നതയുണ്ടാക്കിയ പ്രശ്നത്തിന് പരിഹാരമാകുന്നു
തിരുവനന്തപുരം: യുഡിഎഫിൽ കടുത്ത ഭിന്നതയുണ്ടാക്കിയ ബോർഡ് – കോർപറേഷൻ വിഭജന കാര്യത്തിൽ കാര്യങ്ങൾ സമവായത്തിലേക്ക്. ഡിസംബർ ആദ്യ വാരം പൂർത്തിയാക്കാനാണ് ധാരണ. മുഖ്യമന്ത്രിയും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ ചർച്ച നടത്തി. ആർഎസ്പി അടക്കമുള്ള സഖ്യകക്ഷികളും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും ബോർഡ് – കോർപറേഷൻ വിഭജനം ഏറെ ഭിന്നതയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയിൽ തന്നെ ആർഎസ്പിക്ക് കടുത്ത അതൃപ്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ബോർഡ് – കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ആർഎസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് പറഞ്ഞിട്ടും ചർച്ച നടത്തിയില്ലെന്നായിരുന്നു ആർഎസ്പിയുടെ ആക്ഷേപം. ഒടുവിൽ നാല് പദവികൾ വാഗ്ദാനം ചെയ്തെങ്കിലും ഇത് ആർഎസ്പിക്ക് താൽപര്യമുള്ളവയല്ല. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്.
മന്ത്രിസഭയിൽ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശൈലിയിൽ ഘടകകക്ഷിയായ ആർഎസ്പിയും എതിർപ്പ് ഉയർത്തിയത്. ബോർഡ് – കോർപറേഷൻ വിഭജനത്തിൽ ആർഎസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട് ഉഭയകക്ഷി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഒടുവിൽ നാല് ബോർഡുകൾ വാഗ്ദാനം ചെയ്തെങ്കിലും അതിൽ ആർഎസ്പി കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളും കോർപറേഷനുകളും ഉണ്ടായിരുന്നില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല





