Skip to content

പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ : പുനലൂരിൽ പോക്സോ കേസ് പ്രതിയെ വീടിന്റെ സൺഷെയ്ഡിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയും അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകൻ 21 -കാരനായ അഖിൽ സന്തോഷ് ആണ് മരിച്ചത്. മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺഷെയ്ഡിലെ ഹുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. രത്നാകരന്റെ മകൾ ബെംഗളൂരുവിൽ നടത്തുന്ന മെസ്സിലായിരുന്നു അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഏതാനും മാസങ്ങൾക്കു മുൻപാണ് ബെംഗളൂരുവിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. രത്നാകരന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  3. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

  4. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  5. വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്

Share on WhatsApp

Share this story

പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി pathanamthittamedia.com