Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
ജില്ലാതല കേരളോത്സവം : സംഘാടക സമിതി യോഗം 28 ന്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 10,11,12,13 തീയതികളില്‍ കോഴഞ്ചേരിയിലെ വിവിധ വേദികളില്‍ നടത്തും. യുവജന പങ്കാളിത്തത്തോടെ കേരളോത്സവം നടത്തുന്നതിനുള്ള സംഘാടക സമിതി യോഗം നവംബര്‍ 28 ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
–
പാരാവെറ്റ് നിയമനം
പത്തനംതിട്ട ജില്ലയില്‍ പറക്കോട് ബ്ലോക്കില്‍ (വെറ്ററിനറി പോളിക്ലിനിക്, അടൂര്‍) പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യതയോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്, ഫാര്‍മസി ആന്റ് നഴ്സിംഗ് വിഷയങ്ങളില്‍ സ്റ്റൈപ്പന്‍ഡോടുകൂടി പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ അല്ലെങ്കില്‍ സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ വിഷയങ്ങളില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവരെയോ പരിഗണിക്കും. സാധുവായ എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 30 ന് രാവിലെ 11.30 ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍ 0468 2322762.
ടെന്‍ഡര്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ അക്കൗണ്ട് പരിശോധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്റ് എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട്, റസീപ്റ്റ് ആന്റ് പേയ്മെന്റ് അക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കൗണ്ടിംഗ്, ഓഡിറ്റ് രംഗത്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ടെന്‍ഡര്‍ ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനുമുമ്പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 04734 224827.
–
ലേലം
അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ 1.62 ആര്‍സ് സ്ഥലം കോടതിപ്പിഴ ഇനത്തിലുള്ള തുക ഈടാക്കുന്നതിന് ഡിസംബര്‍ 22 രാവിലെ 11.30 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 04734 224826.
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന പാരമ്പര്യ വാസ്തുശാസ്ത്രത്തിലെ പി.ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകൃത പി.ജി. ഡിപ്ലോമയ്ക്ക് സിവില്‍, ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വര്‍ഷത്തെ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സിന് അംഗീകൃത ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയാണ് യോഗ്യത. ഇരു കോഴ്സുകളുടെയും അധ്യയന മാധ്യമം മലയാളമാണ്. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന് 689533 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.vasthuvidyagurukulam.com സന്ദര്‍ശിക്കാം. ഫോണ്‍ 0468 2319740, 9188089740, 9188593635, 9605458857.
അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ വികസിത് ഭാരത്-ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന് (ഗ്രാമീണ്‍) പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ, ഐ.ടി.ഐയും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി നവംബര്‍ 28 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04735 252029.
–
ജില്ലാ വികസന സമിതി യോഗം നവംബര്‍ 28 ന്
ജില്ലാ വികസന സമിതി യോഗം നവംബര്‍ 28 രാവിലെ 10 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
റിഥം ആര്‍ട്ട് ട്രൂപ്പ് : സ്ക്രീനിങ് നവംബര്‍ 26ന്
കേരള സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന റിഥം ആര്‍ട്ട് ട്രൂപ്പിലേക്കുള്ള സ്ക്രീനിങ് നവംബര്‍ 26ന് ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസ ഭവനില്‍ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. 10 മുതല്‍ നൃത്തം, ഉച്ചയ്ക്ക് രണ്ടുമുതല്‍ സംഗീതം, വാദ്യസംഗീതം എന്നീ വിഭാഗങ്ങളിലാണ് സ്ക്രീനിങ്. രജിസ്റ്റര്‍ ചെയ്തവര്‍ നേരിട്ട് പങ്കെടുക്കണം. സ്ക്രീനിങ്ങില്‍ പങ്കെടുക്കാത്തവരെ ട്രൂപ്പിലേക്ക് പരിഗണിക്കില്ല. ഫോണ്‍ 0468 2325168, 7593878154.
–
പ്രവേശനം ആരംഭിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന തൊഴിലധിഷ്ഠിത സ്കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, മോണ്ടിസ്സോറി ആന്റ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7994449314.
മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അന്തേവാസികളായ വിദ്യാര്‍ഥികളുടെ രാത്രികാല പഠനമേല്നോട്ട ചുമതലകള്‍ക്കായി വൈകിട്ട് നാല് മുതല്‍ രാവിലെ എട്ടുവരെ മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍മാരെ (എം.സി.ആര്.ടി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും തിരുവല്ല, മല്ലപ്പള്ളി, പന്തളം, പറക്കോട് എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലുമാണ് നിയമനം. പ്രതിമാസം 12,000 രൂപയാണ് ഓണറേറിയം. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്പ്പെട്ടവരെയും പരിഗണിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ഉദ്യോഗാര്‍ഥികളെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളെയും തിരഞ്ഞെടുക്കും. 2027 മാര്‍ച്ച് വരെയാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 30 രാവിലെ 11ന് പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0468 2322712.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





