Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
കാടവളര്‍ത്തല്‍ പരിശീലനം 27 ന്
തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാട വളര്‍ത്തല്‍ പരിശീലനം പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലേക്ക് മാറ്റി. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. ഫോണ്‍ 0469 2965535
–
പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികളുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികള്‍ക്ക് കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ അതാത് കമ്മറ്റികളുടെ പരിധിയില്‍ വരുന്ന കോഴഞ്ചേരി – കോന്നി, തിരുവല്ല – മല്ലപ്പള്ളി, അടൂര്‍, റാന്നി താലൂക്കുകളില്‍ നിന്നുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകര്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡിസംബര്‍ അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. ഫോണ്‍ 0468 2220141.
ഗതാഗത നിരോധനം
മല്ലപ്പളളി ബ്ലോക്കിലെ കുന്നന്താനം, കവിയൂര്‍, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഉത്താനത്തുപടി മുതല്‍ നെല്ലിമല വരെയും മുണ്ടിയപ്പളളി ബാങ്ക് മുതല്‍ ശാസ്താംങ്കല്‍ വരെയുമുള്ള റോഡിന്റെ ടാറിംഗ് നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം നവംബര്‍ 21 മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
–
സൗജന്യ നിയമസഹായ ക്ലിനിക്
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 21 ന് രാവിലെ 11 മുതല്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വിമുക്തഭടന്മാര്ക്ക് നിയമസഹായ സേവനം ലഭ്യമാക്കുന്നതിനായി നിയമസഹായ ക്ലിനിക് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍ 0466 2961104.
സഹചാരി പദ്ധതിയിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ്, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായം നല്കുന്നവര്ക്കുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി. യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുന്നതിന് സഹായം നല്കുന്ന ഏജന്‍സികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേ അവസാന തീയതി ഡിസംബര്‍ 31. അപേക്ഷാ ഫോറം swd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0468 2325168.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്





